ശ്വേതയേക്കാൾ ആരാധകർ മകൾക്ക്; ശ്രേഷ്ഠക്കുട്ടിയുടെ ക്യൂട്ട് വിഡിയോകൾ, Singer, Shweta Mohan, Daughter, Steshta, Cute little girl, Dance, Video video Social Media, Manorama Online

ശ്വേതയേക്കാൾ ആരാധകർ മകൾക്ക്; ശ്രേഷ്ഠക്കുട്ടിയുടെ ക്യൂട്ട് വിഡിയോകൾ

പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോളിതാ ആ ഇഷ്ടത്തിന്റെ ഒരാൾക്കുകൂടി പങ്കിട്ടെടുക്കുകയാണ്. അത് മറ്റാരുമല്ല ശ്വേതയുടെ കു‍ഞ്ഞാവ ശ്രേഷ്ഠയാണത്. മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച ശ്രേഷ്ഠയുടെ ചില കുസൃതി വിഡിയോകളും ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടുകയാണ്.

മൈ റൗഡി ബേബി ശ്രേഷ്ഠ എന്ന കുറിപ്പോടെ ശ്വേത പങ്കുവച്ച ഈ വിഡിയോ കാണാൻ തന്നെ ക്യൂട്ടാണ്. ഒരു കുഞ്ഞു ക്രിസ്മസ് അപ്പൂപ്പനെ തൊപ്പിയിൽ തൂക്കി വട്ടം കറക്കുകയാണ് ശ്വേതയുടെ കുട്ടി റൗഡി. നിലത്തു വീണുപോയ കളിപ്പാട്ടത്തിന്റെ കഴുത്തിനു പിടിച്ച് ശരിയാക്കുകയാണ് വാവ. അമ്മ റൗഡി എന്നൊക്കെ പറഞ്ഞാലും ആരാധകർ പറയുന്നത് ശ്രഷ്ഠക്കുട്ടി റൗഡിയല്ല സൂപ്പർക്യൂട്ടാണെന്നാണ്.

ശ്വേത കുഞ്ഞ് ശ്രേഷ്ഠയേയും കൈയ്യിലെടുത്ത് സ്റ്റേജിൽ പാട്ട് പരിശീലനം നടത്തുന്ന മറ്റൊരു വിഡിയോയ്ക്കും ആരാധകരേറെയാണ്. My little mozart at her composing 😁❤ കുറിപ്പോടെ വാവ കീബോർഡിനരികിൽ നിൽക്കുന്ന ഒരു മനോഹരമായ ചിത്രവും ശ്വേത പോസ്റ്റ് ചെയ്തിട്ടുണ്ട്. പാട്ട് വഴിയിലെ അടുത്തയാൾ എന്നാണ് പാട്ടുകാരി രഞ്ജിനി ജോസ് കമന്റ് ചെയ്തിരിക്കുന്നത്.

'കുസൃതിക്കുട്ടിയാണോ?' എന്ന ചോദ്യത്തിന് അല്ല എന്ന് തലയാട്ടുന്ന ശ്രഷ്ഠക്കുട്ടിയുടെ വിഡിയോയും മനോഹരമാണ്. പ്രാമിൽ ഇരുന്നുകൊണ്ട് അമ്മയുടെ പാട്ട് അനുകരിക്കാൻ ശ്രമിക്കുന്ന വാവയുടെ വിഡിയോയാണ് ഇതിൽ സൂപ്പർ ക്യൂട്ട്.

2017 ഡിസംബർ ഒന്നിനാണ് ശ്രേഷ്ഠ ജനിച്ചത്. ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഇവർ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ. മകളുടെ ജനനം തന്നെ ആകെ മാറ്റിമറിച്ചുവെന്നും, ഗർഭകാലത്തിലെ ഓരോ ഘട്ടവും താൻ നന്നായി ആസ്വദിച്ചതായും ശ്വേത പറഞ്ഞിരുന്നു.

ശ്രേഷ്ഠ അവളുടെ അമ്മൂമ്മയുടെ പെറ്റാണെന്നും തങ്ങൾ‌ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. കാത്തിരുന്നു കാണാം ശ്രേഷ്ഠ അമ്മൂമ്മയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോയെന്ന്.