ഉറുമ്പുകൾക്ക് അടുക്കള തൊട്ട് ബാർബർ ഷോപ്പുവരെ; കരുതൽ പദ്ധതിയുമായി ആര്യൻ !,  Singer Rajalakshmy, Post, Video, Son Aryan, Lockdown,\ Kidsclub, Manorama Online

ഉറുമ്പുകൾക്ക് അടുക്കള തൊട്ട് ബാർബർ ഷോപ്പുവരെ; കരുതൽ പദ്ധതിയുമായി ആര്യൻ !

ഈ ലോക്ഡൗൺ കാലത്ത് നമ്മൾ വീട്ടിൽ ഇരിക്കുന്നതിനൊപ്പം സഹജീവികളോടും കരുണയും കരുതലും ഉണ്ടാവേണ്ടതുണ്ട്. തെരുവിലലയുന്ന നായയ്ക്കും പൂച്ചയ്ക്കും ദാഹിച്ചു വലയുന്ന കിളികൾക്കും വരെ കരുതലുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി ഉരുമ്പുകൾക്കുള്ള ഒരു കരുതൽ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. പിന്നണി ഗായിക രാജലക്ഷ്മിയുടെ മകന്‍ ആര്യനാണ് ഉറുമ്പുകൾക്കായുള്ള ഒരു ലൈഫ് പദ്ധതിയുമായത്തിയിരിക്കുന്നത്.

രണ്ട് പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ മണ്ണ് നിറച്ച് ഉറുമ്പുകൾക്ക് കൂടൊരുക്കുകയാണ് ആര്യൻ. ഉറുമ്പുകൾക്കുള്ള അടുക്കളയും ഭക്ഷണമുറിയും തൊട്ട് മുടി വെട്ടാനുള്ള ബാർബർ ഷോപ്പുവയെയുണ്ട് ആര്യന്റെ പദ്ധതിയിൽ. ചത്തുപോകുന്ന ഉറുമ്പുകളെ സംസ്ക്കരിക്കാനുള്ള ഇടവുമുണ്ടിവിടെ. ഉറുമ്പുകളെയും അവയുടെ ജീവിതരീതികളേയുമൊക്കെ കുറിച്ച് വളരെ ആധികാരികമായാണ് ആര്യന്റെ സംസാരം. ഈ മിടുക്കന്റെ ചിന്തയേയും ആശയത്തേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. തിരുവനന്തപുരത്തുള്ള സരസ്വതി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആര്യൻ.

രാജലക്ഷ്മി പങ്കുവച്ച വിഡിയോ കാണാം