ആടിയും പാടിയും ശ്രേഷ്ഠ; അമ്മയേയും മുത്തശ്ശിയേയും കടത്തിവെട്ടുമോ ?, Shweta mohan,shares,daughter, Steshta,videos, Viral Post, Manorama Online

ആടിയും പാടിയും ശ്രേഷ്ഠ; അമ്മയേയും മുത്തശ്ശിയേയും കടത്തിവെട്ടുമോ ?

പാട്ടുകാരികളായ സുജാതയ്ക്കും മകൾ ശ്വേതയ്ക്കും നിരവധി ആരാധകരാണുള്ളത്. ഈ അമ്മയ്ക്കും മകൾക്കുമൊപ്പം ഒരാൾ കൂടെ താരമാകുകയാണിപ്പോൾ അത് മറ്റാരുമല്ല, ശ്വേതയുടെ കു‍ഞ്ഞാവ ശ്രേഷ്ഠയാണത്. മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച ശ്രേഷ്ഠയുടെ തകർപ്പൻ ഡാൻസ് ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടുകയാണ്.

സ്റ്റേജിൽ പാട്ടിനൊപ്പം പാടിയും ചുവടുവച്ചും ശ്രേഷ്ഠക്കുട്ടി തകർക്കുകയാണ്. 'Sreshta Ashwin shakes a leg with top playback singers and sings "Amma Amma" with them.. എന്ന അടിക്കുറിപ്പോടെ ശ്വേത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുസൃതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടുവഴിയിൽ മുത്തശ്ശിയേയും അമ്മയേയും ശ്രേഷ്ഠ കടത്തിവെട്ടുമെന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മകളേയും എടുത്തുകൊണ്ട് സ്റ്റേജിൽ പാടുന്ന ശ്വേതയുടെ മറ്റൊരു വിഡിയോയും കൂടെയുണ്ട്. പാട്ടിനിടയിൽ അമ്മയുടെ കയ്യിൽനിന്നും ഊർന്നിറങ്ങി സ്റ്റേജിലാകമാനം കുറുമ്പുകാട്ടി ഓടി നടക്കുകയാണ് കക്ഷി. ഏതായാലും ശ്രേഷ്ഠക്കുട്ടിയ്ക്ക് നിരവധിയാളുകൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

2017 ഡിസംബർ ഒന്നിനാണ് ശ്രേഷ്ഠ ജനിച്ചത്. ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഇവർ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ. മകളുടെ ജനനം തന്നെ ആകെ മാറ്റിമറിച്ചുവെന്നും,ശ്വേത പറഞ്ഞിരുന്നു.

ശ്രേഷ്ഠ അവളുടെ മുത്തശ്ശിയുടെ പെറ്റാണെന്നും തങ്ങൾ‌ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. കാത്തിരുന്നു കാണാം ശ്രേഷ്ഠ മുത്തശ്ശിയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോയെന്ന്. .