കൊറോണ അല്ലിത് 'കരോന'; ശ്രഷ്ഠക്കുട്ടിയുടെ ക്യൂട്ട് വിഡിയോ പങ്കുവച്ച് ശ്വേത,Corona virus, Shweta Mmohan post, daughter, Shreshta's, viral video, Kidsclub, Manorama Online

കൊറോണ അല്ലിത് 'കരോന'; ശ്രഷ്ഠക്കുട്ടിയുടെ ക്യൂട്ട് വിഡിയോ പങ്കുവച്ച് ശ്വേത

ഈ കൊറോണ കാലത്ത് വെറുതെ മടി പിടിച്ചിരിക്കാതെ അമ്മമാരെ അല്പം സഹായിച്ചാലോ കൂട്ടുകാരേ.. ദേ നമ്മുടെ ശ്രേഷ്ഠക്കുട്ടി അമ്മയേയും അമ്മമ്മയേയും സഹായിക്കുന്നത് കണ്ടോ? പറഞ്ഞുവരുന്നത് പാട്ടുകാരിയായ ശ്വേത മോഹന്റെ മകൾ ശ്രേഷ്ഠയെ കുറിച്ചാണ്. അലക്കാനുള്ള തുണി നിറഞ്ഞ ബക്കറ്റ് തള്ളിക്കൊണ്ട് വാഷിങ് മെഷീനിന്റെ അരികെ എത്തിക്കുന്ന മകളുടെ വിഡിയോ പങ്കുവച്ചത് ശ്വേതയാണ്. കൊച്ചുമകൾക്ക് പ്രോത്സാഹനവുമായി അമ്മമ്മ സുജാത മോഹന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

When #Corona has put us into #KaroNa , our little one contributes what she can :) എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധിപ്പേർ ഇഷ്ടവുമായെത്തിയിട്ടുണ്ട്. അമ്മയെ സഹായിക്കാൻ തന്നാലാവുന്നത് ചെയ്യുന്ന ശ്രേഷ്ഠക്കുട്ടിക്ക് നിറയെ അഭിന്ദനങ്ങളു‌ം കിട്ടുന്നുണ്ട്.

പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോളിതാ ആ ഇഷ്ടം ശ്രേഷ്ഠക്കുട്ടി പങ്കിട്ടെടുക്കുകയാണ്. മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച ശ്രേഷ്ഠയുടെ ചില കുസൃതി വിഡിയോകളും ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടുകയാണ്.