സ്റ്റീഫന്‍ ദേവസിക്ക് സർപ്രൈസുമായി മകൻ , Shwan Devassy, Stephen Devassy, Piano, Wedding Anniversary, Gift, Manorama Online

സ്റ്റീഫന്‍ ദേവസിയുടെ വിവാഹവാർഷികം; സർപ്രൈസുമായി മകൻ

ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് സ്റ്റീവൻ ദേവസിയും ഭാര്യ ജെസ്നയും. ഈ സന്തോഷ ദിനത്തിൽ സ്റ്റീവനും ജെസ്നയ്ക്കും ഒരു സർപ്രൈസ് ലഭിച്ചു. പ്രിയമകന്‍ ഷോണിന്റെ സമ്മാനമാണ് അച്ഛനെയും അമ്മയേയും അദ്ഭുതപ്പെടുത്തിയത്.

ഇത് എന്റെ ഡാഡിക്കും അമ്മയ്ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നു പറഞ്ഞ് പിയാനോ വായിക്കുന്ന വിഡിയോ ഷോൺ അയച്ചു കൊടുക്കുകയായിരുന്നു. ‘‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ഡാഡി ആൻഡ‍് അമ്മ. ഐ ലൗവ് യൂ’’ എന്ന് ആശംസിച്ചു കൊണ്ടാണ് ഷോണിന്റെ വിഡിയോ അവസാനിച്ചത്.

സ്റ്റീഫൻ ദേവസി തന്റെ ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചു. ‘‘ഞാനും ഭാര്യ ജെസ്നയും ഒന്നിച്ചിട്ട് 9 വർഷം പൂര്‍ത്തിയാകുന്നു. ഞങ്ങളെ ഇത്ര ദൂരം നടക്കാൻ സഹായിച്ച ദൈവത്തിനു നന്ദി. മകൻ ഷോൺ ഹൃദ്യമായ ഈ സെൽഫി വിഡിയോയിലൂടെ ഞങ്ങൾക്ക് സർപ്രൈസ് നൽകി. ഇതാണ് ഞങ്ങൾക്കു ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനം.’’– സ്റ്റീഫന്‍ കുറിച്ചു.