>കാക്കയുടെയും കുറുക്കന്റെയും കഥ പറഞ്ഞ് കുട്ടി ശിവാനി;  വിഡിയോ, Shivani Menon, Viral Video, Actress, Manorama Online

കാക്കയുടെയും കുറുക്കന്റെയും കഥ പറഞ്ഞ് കുട്ടി ശിവാനി; വിഡിയോ

ഏറെ ജനപ്രീതിയാകർഷിച്ച ഉപ്പും മുളകും എന്ന സീരിയലിലെ ശിവാനിയെ ഇഷ്ട്ടപ്പെടാത്തതായി ആരും കാണില്ല. നാല് വയസ്സ് പ്രായം മുതൽക്കേ ശിവാനി സീരിയലിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാല് കുട്ടികളുള്ള വീട്ടിലെ ഏറ്റവും കുസൃതിയുള്ള നാലാമത്തെ കുട്ടിയായായിരുന്നു ശിവാനി നാളിത് വരെ പ്രേക്ഷകരുടെ പൊന്നോമനയിരുന്നിരുന്നത്. ഇപ്പോളിതാ സീരിയലിൽ അഞ്ചാമത്തെ കുട്ടിയായി പാറുക്കുട്ടി വന്നപ്പോൾ ശിവാനി ചേച്ചിക്കുട്ടിയായി.

ക്യൂട്നെസിന്റെ പ്രതീകമായി ജനങ്ങൾ അംഗീകരിച്ച ശിവാനിയുടെ രണ്ടു വയസ്സ് പ്രായത്തിലെ വീഡിയോ ആണ് ഇപ്പോൾ യുട്യൂബിൽ ഹിറ്റായിരിക്കുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥ കൊഞ്ചി കൊഞ്ചി പറയുന്ന ശിവാനിയുടെ കണ്ണിലെ കുസൃതി ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്ര ചെറിയ പ്രായത്തിൽ എങ്ങനെയാണ് ഇത്ര ഭവാർദ്രമായി കഥ പറയാൻ ഒരു കുട്ടിക്ക് സാധിക്കുക എന്ന് ആരും ചിന്തിച്ചു പോകും. ചെറുപ്പം മുതലേ ശിവാനിയ്ക്ക് കഥകൾ വലിയ ഇഷ്ടമാണ്. അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും അമ്മായിമാരും ഒക്കെ ധാരാളം കഥകൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. കാക്കയും കുറുക്കനും എന്ന ഈ കഥ പറഞ്ഞു കൊണ്ടായിരുന്നു ശിവാനിയുടെ തുടക്കം.

മൊട്ടത്തലയും കുസൃതി കണ്ണുകകളുമായി ചെവിയിൽ വലിയ ഹെഡ്‍സെറ്റ് വച്ച് കഥ പറയുന്ന കുട്ടി ശിവാനിയെ കണ്ടാൽ പാറുകുട്ടിയുടെ ചേച്ചി തന്നെയെന്ന് ആരും പറയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്.

Summary: Shivani Menon, Viral Video, Actress