'മഴ പെയ്തോട്ടെ പക്ഷേ പ്രളയം വേണ്ട'; പ്രളയ ഓർമകളിലൂടെ ശിവാനിക്കുട്ടി, Flood, Shivani Menon, Video, Social Media, Viral Post, Manorama Online

'മഴ പെയ്തോട്ടെ പക്ഷേ പ്രളയം വേണ്ട'; പ്രളയ ഓർമകളിലൂടെ ശിവാനിക്കുട്ടി

കാക്കയുടെയും കുറുക്കന്റേയും കഥ കൊഞ്ചി കൊഞ്ചി പറയുന്ന ശിവാനിക്കുട്ടിയെ ഓർമയില്ലേ?ക്യൂട്നെസിന്റെ പ്രതീകമായി ജനങ്ങൾ അംഗീകരിച്ച ശിവാനിയുടെ രണ്ടു വയസ്സിലെ വിഡിയോയായിരുന്നു അത്. ആ കുസൃതിക്കുട്ടിയെ ഇഷ്ട്ടപ്പെടാത്തതായി ആരും തന്നെ കാണില്ല. ഈ പ്രളയകാലത്ത് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ശിവാനി. പ്രളയമാണ് ഇത്തവണത്തെ വിഷയം. പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ പ്രളയകാലത്തെ തന്റെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുയാണ് ശിവാനി.

പ്രളയം മൂലം ഉറ്റവരെ നഷ്ടപ്പെട്ട ഒരു കുടുബത്തേയും ശിവാനി പരിചയപ്പെടുത്തുന്നുണ്ട്. മനോഹരമായ അവതരണമാണ് ശിവാനിയുടേത്. തന്റെ നാട്ടിൽ കഴിഞ്ഞ പ്രളയം നാശം വിതച്ച ചില സ്ഥലങ്ങളും സ്ഥാപനങ്ങളുമൊക്കെ ശിവാനി വിഡിയോയിൽ കാണിക്കുന്നുണ്ട്. 'മഴ പെയ്തോട്ടെ പക്ഷേ പ്രളയം വേണ്ട' എന്നും ശിവക്കുട്ടി നിഷ്ക്കളങ്കതയോടെ പറയുന്നു.

ഉപ്പും മുളകും എന്ന സീരിയലിൽ ശിവാനി നാല് വയസു മുതലേ സീരിയലിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാല് കുട്ടികളുള്ള വീട്ടിലെ ഏറ്റവും കുസൃതിയുള്ള നാലാമത്തെ കുട്ടിയായായിരുന്നു ശിവാനി നാളിത് വരെ പ്രേക്ഷകരുടെ പൊന്നോമനനായാണ് ഈ മിടുക്കുക്കുട്ടി.