'മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു'; ക്യൂട്ട് വിഡിയോ പങ്കുവച്ച് ശില്പ ഷെട്ടി, shilpa shetty, post, video | with viaan, Kidsclub , Manorama Online

'മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു'; ക്യൂട്ട് വിഡിയോ പങ്കുവച്ച് ശില്പ ഷെട്ടി

ബോളിവു‍ഡ് താരം ശില്പ ഷെട്ടി‍ വിയാന്റെ കുസൃതി വി‍‍ഡിയോകൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറണ്ട്. ഇപ്പോഴിതാ മകനൊടൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് ശില്പ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളറിയാതെ അമ്മയാണ് ഈ വിഡിയോ ഷൂട്ട് ചെയ്തതെന്ന് ശിൽപ പറയുന്നു


മകന്‍ തനിക്ക് കാലുകള്‍ മസാജ് ചെയ്തു തരുന്നതിന്റെയും തങ്ങള്‍ സംസാരിക്കുന്നതിന്റെയും വിഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിഡിയോ ഇതിനോടകം വൈറല്‍ ആണ്. വിഡിയോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.


ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷമാണ് അമ്മ പകര്‍ത്തിയത്. കുട്ടികളോടൊത്ത് ഇത്തരത്തില്‍ സംസാരിക്കുന്നതും എത്ര അനുഗ്രഹമുള്ള കാര്യമാണെന്ന് ഈ വിഡിയോ എനിക്ക് മനസിലാക്കിത്തരുന്നു. ചെറുപ്രായത്തില്‍ വിവേകത്തോടെ പെരുമാറാന്‍ അറിയുന്ന മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു. ഈ കഠിനമായ കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ കഴിയട്ടെയെന്നും ശില്‍പ കുറിച്ചു.

വിഡിയോ കാണാം