രോഹിത് ശർമയുടെ കുഞ്ഞാവയെ കളിപ്പിച്ച് ശിഖിർ ധവാൻ : വിഡിയോ, Shikhar Dhawan, Rohit Sharma, Daughter, Viral Video, Manorama Online

രോഹിത് ശർമയുടെ കുഞ്ഞാവയെ കളിപ്പിച്ച് ശിഖിർ ധവാൻ : വിഡിയോ

രോഹിത് ശർമയുടെ കുഞ്ഞാവയുമൊത്തുള്ള ശിഖിർ ധവാന്റെ ഒരു ക്യൂട്ട് വിഡിയോ വൈറലാകുന്നു. രോഹിതിന്റെ മടിയിലിരിക്കുന്ന മകൾ സമൈറയെ കളിപ്പിക്കുകയാണ് ശിഖിർ ധവാൻ. വാവ കുഞ്ഞിക്കൈ കൊണ്ട് തന്റെ തലയിൽ തൊടുമ്പോഴേയ്ക്കും ടപ്പേന്ന് കട്ടിലിലേയ്ക്ക് വീഴുകയാണ് ധവാൻ. സമൈറ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അച്ഛന്റെ കൂട്ടുകാരന്റെ മൊട്ടത്തലയിൽ വീണ്ടും വീണ്ടും തൊട്ടുനോക്കുകയാണ് കുഞ്ഞാവ.

"Some masti with adorable Samaira," എന്ന കുറിപ്പോടെ ശിഖിർ ധവാനാണ് ഈ സൂപ്പർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞാവയുടേയും ധവാന്റേയും ഈ കുറുമ്പ് വിഡിയോയ്ക്ക് സോഷ്യൽ ലോകത്ത് നിരവധി ആരാധകരുമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് രോഹിത് ശർമയ്ക്ക് കുഞ്ഞാവ പിറന്നത്. സമൈറയുടെ ചിത്രങ്ങളും വിശേഷങ്ങളുെമാക്കെ രോഹിത് ശർമ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Summary - Shikhar Dhawan post video with Rohit Sharma's daughter

View this post on Instagram

Some masti with adorable Samaira ❤ @rohitsharma45

A post shared by Shikhar Dhawan (@shikhardofficial) on