ഷാരൂഖിന്റെ ഗോൾഡ് മെഡലും അബ്രാമിന്റെ  സിൽവർ, ബ്രോൺസ് മെഡലുകളും !,Sharukh Khan , Aabram, medalsm Instagram, Kidsclub, Manorama Online

ഷാരൂഖിന്റെ ഗോൾഡ് മെഡലും അബ്രാമിന്റെ സിൽവർ, ബ്രോൺസ് മെഡലുകളും !

ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്. അത്തരമൊരു കലക്കൻ പോസ്റ്റാണ് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

അബ്രാം സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ സിൽവർ, ബ്രൗൺസ് മെഡലുകൾ നേടിയിരുന്നു. മകന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ചിത്രമാണ് ഷാരൂഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അബ്രാമിന് ആശംസകളുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്.. “എന്റെ ഗോൾഡ് മെഡലും അവൻ നേടിയ സിൽവർ, ബ്രോൺസ് മെഡലുകളും” എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. സിനിമയിൽ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ ഷാരൂഖ്. കുടുംബത്തിനൊപ്പമാണ് താരം കൂടുതൽ സമയം ചെലവിടുന്നത്.