'മക്കള്‍ക്ക് എന്നേക്കാൾ കൂടുതൽ അവാർഡുകൾ കിട്ടിയിട്ടുണ്ട്' ; ഷാരുഖ് ഖാൻ, Sharukh Khan, post photo,  Abram with medals, viral post,Social media, Kidsclub, viral Social media, Kidsclub, Manorama Online

'മക്കള്‍ക്ക് എന്നേക്കാൾ കൂടുതൽ അവാർഡുകൾ കിട്ടിയിട്ടുണ്ട്' ; ഷാരുഖ് ഖാൻ

'എനിക്കു തോന്നുന്നത് എന്നേക്കാള്‍ കൂടുതൽ മെഡലുകൾ എന്റെ മക്കൾക്ക് കിട്ടിയിട്ടുണ്ടെന്നാണ്, ഞാൻ കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു' മകൻ അബ്രാമിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷാരൂഖ് ഖാൻ കുറിച്ചാതാണിത്. തായ്ക്കോണ്ടോ മത്സരത്തിൽ സ്വർണ മെഡൽ നേയിയ മകന്റെ പ്രകടനത്തിലും വിജയത്തിലും സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഷാരൂഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകൻ ഗോൾഡ് മെഡൽ കഴുത്തിലണിഞ്ഞു നിൽക്കുന്ന ചിത്രവും മത്സരത്തിനിടയിലെ ചിത്രങ്ങളുമാണ് കിങ് ഖാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'You train...u fight...u succeed. Then do it all over again. I think with this medal, my kids have more awards than I have. It’s a good thing...now I need to train more! Proud and inspired!' എന്ന രസകരമായ അടിക്കുറിപ്പാണ് ഷാരൂഖ് ചിത്രങ്ങൾക്കു നൽകിയിരിക്കുന്നത്. അബ്രാമിന് ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ.

കഴിഞ്ഞിടെ സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ അബ്രാം വെള്ളി, വെങ്കല മെഡലുകൾ നേടിയിരുന്നു. .“എന്റെ ഗോൾഡ് മെഡലും അവൻ നേടിയ സിൽവർ, ബ്രോൺസ് മെഡലുകളും” എന്ന കുറിപ്പോടെയാണ് താരം ആ ചിത്രത്തിന് കൊടുത്തിരുന്നത്. സിനിമയിൽ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ ഷാരൂഖ്. കുടുംബത്തിനൊപ്പമാണ് താരം കൂടുതൽ സമയം ചെലവിടുന്നത്.

Summary : Sharukh Khan post photo of Abram with medals

പോസ്റ്റ് കാണാം