അബ്രാമിനെ ബോട്ടിങ്ങും വോട്ടിങ്ങും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ച് ഷാരൂഖ്!, Sharukh Khan, Gauri, Abram, Voting, Boating, Manorama Online

അബ്രാമിനെ ബോട്ടിങ്ങും വോട്ടിങ്ങും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ച് ഷാരൂഖ്!

ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്. അത്തരമൊരു കലക്കൻ പോസ്റ്റാണ് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

അടുത്തകാലത്തായി ഷാരൂഖ് പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഇളയ മകൻ അബ്രാം ഒരു സ്ഥിരം സാന്നിധ്യമാണ്. പൊതു തിരഞ്ഞെടുപ്പിൽ വോട്ടിടാനെത്തിയപ്പോഴും ഷാരൂഖിന്റേയും ഗൗരി ഖാന്റേയും കൈകളിൽ തൂങ്ങി കുഞ്ഞ് അബ്രാമും ഉണ്ടായിരുന്നു. ഇരു കാലിലും രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള ഷൂസൊക്കെയിട്ട് സൂപ്പറായാണ് അബ്രാം അച്ഛനുമ്മയ്ക്കും വോട്ടുചെയ്യാൻ കൂട്ടായെത്തിയത്.

ഇതിന്റെ ചിത്രം കൂടി ചേർത്തായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ‘അബ്രാമിനെ ഇത്തവണ കൂടെക്കൂട്ടാൻ ഉള്ള കാരണം ഇതാണ്. മകന് ബോട്ടിങ്ങും വോട്ടിങ്ങും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള പോംവഴി കണ്ടെത്തുക കൂടി ആയിരുന്നു ലക്ഷ്യം’.– ഷാരൂഖ് കുറിച്ചു. എന്തായാലും ഷാരൂഖിന്റെ കുറിപ്പ് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.