തൈമൂറിനെ രക്ഷിക്കാൻ അനുഷ്കയ്ക്കും കോലിയ്ക്കു മാത്രമേ കഴിയൂ; ഷർമിള ടാഗോർ,  Sharmila Tagore says only, Anushka, Kohli, Taimur, Viralo, Social Post, Viral, Kidsclub, Manorama Online

തൈമൂറിനെ രക്ഷിക്കാൻ അനുഷ്കയ്ക്കും കോലിയ്ക്കു മാത്രമേ കഴിയൂ; ഷർമിള ടാഗോർ

കരീനയുടെയും സെയ്ഫിന്റേയും മകൻ തൈമൂർ പാപ്പരാസികളുടെ പ്രിയ താരമാണ്. ജനിച്ച അന്ന് മുതൽ ഒരു കൊച്ചു രാജകുമാരനെപ്പോലെയാണ് കക്ഷിയുടെ ജീവിതം. ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെക്കാണും. ഇക്കാര്യത്തിൽ സെയ്ഫ് പലതവണ പാപ്പരാസികളോട് തന്റെ നീരസം കാണിച്ചിട്ടുണ്ട്.

എന്നാൽ കു‍ഞ്ഞു തൈമൂറിനെ ഈ പാപ്പരാസികളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് സെയ്ഫിന്റെ അമ്മ ഷർമിള ടാഗോറും കരീനയും. ഇനി അനുഷ്ക ശർമയ്ക്കും വിരാട് കോലിയ്ക്കും ഒരു കുഞ്ഞുണ്ടായാലേ തൈമൂറിനെ ഇവരുടെ പിടിയിൽ നിന്നും രക്ഷിക്കാനാകുകയുള്ളൂ എന്നാണ് ഷർമിള ടാഗോർ പറയുന്നത്. അതേ ഒരു വഴിയുള്ളൂവെന്ന് കരീനയും പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് ഇവർ രസകരമായ ഈ അഭിപ്രായം പങ്കുവച്ചത്.

ചെറുമകനെ പാപ്പരാസികൾ ഇങ്ങനെ പിൻതുടരുന്നതിലുള്ള ആശങ്കയും ഇവർ പങ്കുവച്ചു. ഒരാളെ വളർത്താനും തളർത്താനും ഇവർക്കാകും. ഏഴോ എട്ടോ വയസാകുമ്പോൾ നെഗറ്റീവായി വാർത്തകൾ വന്നാൽ തൈമൂറിനെ അത് മാനസികമായി തളർത്തുകതന്നെ ചെയ്യുമെന്ന് അവർ പറയുന്നു.

മകന്റെ പിറകെയുള്ള ഈ പാപ്പരാസികളും കറക്കം കരീനയ്ക്കും സെയ്ഫിനും അത്ര ഇഷ്ടപ്പെടുന്നില്ല. പല തവണ ഇവർ അത് പരോക്ഷമായി പറഞ്ഞിട്ടുമുണ്ട്. ഒരു സാധാരണ കുട്ടിയായി തൈമൂറിനെ വളർത്താനാണിഷ്ടമെന്നാണ് കരീന പറയുന്നത് . സ്റ്റാർ കിഡ് ആയി വളരാതെ അവനിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും അവർ പറയുന്നു.