പൃഥ്വിരാജ് മകളെ ലാളിച്ചു വഷളാക്കുന്ന അച്ഛൻ?. Shalini Ajith, Aadvik, Kutty Thala, Manorama Online

ശാലിനിയ്ക്കൊപ്പം ‘കുട്ടി തലയുടെ’ ഷോപ്പിങ്; വിഡിയോ വൈറൽ

ശാലിനിയുടേയും തല അജിത്തിന്റേയും കുട്ടികളുടേയും വിശേഷങ്ങളറിയാൻ ആരാധകർക്കെന്നും ഇഷ്ടമാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് തല അജിത്തും ശാലിനിയും. ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർക്കും സോഷ്യൽ മീഡിയക്കും ഏറെ പ്രിയപ്പെട്ടതുമാണ്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടേയും മകന്‍ ആദ്വിക് അജിത്തിന്റേയും ഷോപ്പിങ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽകുന്നത്.

ഒരു ടോയ് കടയിലെത്തിയ അമ്മയും മകനും കാറ് തിരഞ്ഞെടുക്കുകയാണ്. ഒരു ചുവന്ന കാറിൽ പിടുത്തമിട്ടിരിക്കുകയാണ് കുട്ടിത്തല. അച്ഛനെപ്പോലെ കുഞ്ഞ് ആദ്വികിനും കാറുകളോടാണ് കമ്പമെന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കടയിലെത്തിയ ശാലിനിയും ആദ്വികും ആരാധകർക്കൊപ്പം സെൽഫി എടുക്കാനും മറന്നില്ല. അമ്മയ്ക്കൊപ്പമെത്തിയ ആദ്വികിന്റെ ചിത്രങ്ങളാണ് കൂട്ടത്തിൽ ഏറ്റവും പ്രിയം. കടയിലുണ്ടായിരുന്ന ഒരു ആരാധകനാണ് ഇരുവരുടേയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആദ്വികിനെക്കൂടാതെ അനൗഷ്ക എന്ന ഒരു മകളും ഇവർക്കുണ്ട്.