തലക്കനമില്ലാതെ 'കുട്ടിത്തല', ശാലിനിയുടേയും ആദ്വിക്കിന്റേയും സൂപ്പർ ചിത്രങ്ങൾ,Social Media post, Shalini Ajith Kumar, son Advik, Manorama Online

തലക്കനമില്ലാതെ 'കുട്ടിത്തല', ശാലിനിയുടേയും ആദ്വിക്കിന്റേയും സൂപ്പർ ചിത്രങ്ങൾ ‍

ശാലിനിയുടേയും തല അജിത്തിന്റേയും കുട്ടികളുടേയും വിശേഷങ്ങളറിയാൻ ആരാധകർക്കെന്നും ഇഷ്ടമാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് തല അജിത്തും ശാലിനിയും. ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർക്കും സോഷ്യൽ മീഡിയക്കും ഏറെ പ്രിയപ്പെട്ടതുമാണ്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടേയും മകന്‍ ആദ്വിക് അജിത്തിന്റേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്നത്.
തലയുടെ മകൻ ആദ്വിക്കിനെ ‘കുട്ടിത്തല’യെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ജനനം മുതൽ ആദ്വിക്കിന്റെ പുത്തൻ വിശേഷങ്ങൾക്കായി തലയുടെ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. രസകരമായ ചിരിയോടെ, അമ്മ ശാലിനിയോടൊപ്പം നിൽക്കുന്ന ആദ്വിക്കിനെ കണ്ട്, ‘എത്ര സിംപിളാണ്’ എന്നാണ് കാണികൾ ഒരേ സ്വരത്തിൽ പറയുന്നത്. അമ്മയുടേയും ചേച്ചയുടേയും കൈകളിൽ തൂങ്ങി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആദ്വികിന് ആരാധകരേറെയാണ്.

കുറച്ചു കാലം മുമ്പ്, ആദ്വിക്കിന്റെ സ്കൂള്‍ കായികമേള കാണാന്‍ ആദ്വിക്കിനൊപ്പം എത്തിയ അജിത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. അതുപോലെ ഒരു കളിപ്പാട്ട കടയിലെത്തിയ അമ്മയുടേയും മകന്റേയും വിഡിയോയും നേരത്തെ ഹിറ്റായിരുന്നു. ഒരു ചുവന്ന കാറിൽ പിടുത്തമിട്ടിരുന്ന കുട്ടിത്തലയുടെ ക്യൂട്ട് വിഡിയോക്ക് നിറയെ ആരാധകരായിരുന്നു. അച്ഛനെപ്പോലെ കുഞ്ഞ് ആദ്വികിനും കാറുകളോടാണ് കമ്പമെന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നത്. ആദ്വികിനെക്കൂടാതെ അനൗഷ്ക എന്ന ഒരു മകളും ഇവർക്കുണ്ട്.

View this post on Instagram

#shaliniajith with her son ❤

A post shared by CELEBRITY COUPLES 🔘 (@celebrityy.couples) on