‘കുട്ടിത്തല’ ക്യൂട്ടാണ്!  എന്തു സിംപിളാണ് ശാലിനിയും മകനും, Social Media, Shalini, Ajith Kumar, Thala, Advik Birthday,Kids affection, Manorama Online

‘കുട്ടിത്തല’ ക്യൂട്ടാണ്! എന്തു സിംപിളാണ് ശാലിനിയും മകനും

ശാലിനിയുടേയും തല അജിത്തിന്റേയും കുട്ടികളുടേയും വിശേഷങ്ങളറിയാൻ ആരാധകർക്കെന്നും ഇഷ്ടമാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് തല അജിത്തും ശാലിനിയും. ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർക്കും സോഷ്യൽ മീഡിയക്കും ഏറെ പ്രിയപ്പെട്ടതുമാണ്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടേയും മകന്‍ ആദ്വിക് അജിത്തിന്റേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്നത്.

കോളിവുഡിലെ പ്രിയ താരദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിൽക്കുന്ന ശാലിനിയും മക്കളുമടങ്ങുന്ന കുടുംബമാണ് അജിത്തിന്റെ പ്രിയ ലോകം. അനൗഷ്കയാണ് ആദ്വിക്കിന്റെ ചേച്ചി. അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിഡിയോകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്യപ്പെടുമ്പോൾ വൻ സ്വീകരണമാണ് ലഭിക്കാറ്.
തലയുടെ മകൻ ആദ്വിക്കിനെ ‘കുട്ടിത്തല’യെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ജനനം മുതൽ ആദ്വിക്കിന്റെ പുത്തൻ വിശേഷങ്ങൾക്കായി തലയുടെ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സ്റ്റാറുമാണ്. 2015 മാർച്ച് രണ്ടിനാണ് ആദ്വിക്കിന്റെ ജനനം.

കുറച്ചു കാലം മുമ്പ്, ആദ്വിക്കിന്റെ സ്കൂള്‍ കായികമേള കാണാന്‍ ആദ്വിക്കിനൊപ്പം എത്തിയ അജിത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. അതുപോലെ ഒരു കളിപ്പാട്ട കടയിലെത്തിയ അമ്മയുടേയും മകന്റേയും വിഡിയോയും നേരത്തെ ഹിറ്റായിരുന്നു. ഒരു ചുവന്ന കാറിൽ പിടുത്തമിട്ടിരുന്ന കുട്ടിത്തലയുടെ ക്യൂട്ട് വിഡിയോക്ക് നിറയെ ആരാധകരായിരുന്നു. അച്ഛനെപ്പോലെ കുഞ്ഞ് ആദ്വികിനും കാറുകളോടാണ് കമ്പമെന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നത്.