അബ്രാമിന്റെ ഡേറ്റ് ലഭിച്ചാലുടന്‍ ആ സിനിമ സംഭവിക്കും’ : ഷാരൂഖ്  ഖാൻ, Shah Rukh Khan, Abram, Kids affection, Manorama Online

അബ്രാമിന്റെ ഡേറ്റ് ലഭിച്ചാലുടന്‍ ആ സിനിമ സംഭവിക്കും’ : ഷാരൂഖ് ഖാൻ!

ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്. കുഞ്ഞ് അബ്രാം സിനിമയിൽ അഭിനയിക്കുന്നത് കാത്തിരിക്കുകയാണ് അച്ഛന്റെ ആരാധകർ. ‍

പലപ്പോഴും മക്കളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ട്വിറ്ററിൽ, അബ്രാമിനെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
‘എപ്പോഴാണ് നിങ്ങള്‍ അബ്രാമിനൊപ്പം ഒരു സിനിമ ചെയ്യുന്നത് ?’ എന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന്റെ ചോദ്യം. പതിവുപോലെ വളരെ രസകരമായ മറുപടിയാണ് ഷാരൂഖ് ആരാധകന് നല്‍കിയത്. ‘അവന്റെ ഡേറ്റ് ലഭിച്ചാലുടന്‍’ എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. എന്തായാലും ഷാരൂഖിന്റെ മറുപടി ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.