മൂന്ന് കുട്ടിക്കുറുമ്പുകൾക്കൊപ്പം ഗൗരി; ഭാര്യയെ പ്രശംസിച്ച് ഷാരൂഖ്, Mother, Social Media,Talcum powder, Baby, Kid,Viral post, Manorama Online

മൂന്ന് കുട്ടിക്കുറുമ്പുകൾക്കൊപ്പം ഗൗരി; ഭാര്യയെ പ്രശംസിച്ച് ഷാരൂഖ്

തന്റെ ഭാര്യ ഗൗരിയെ കുറിച്ച് നല്ല വാക്കുകൾ പറയാൻ കിട്ടുന്ന ഒരവസരവും ഷാരൂഖ് ഖാൻ പാഴാക്കാറില്ല. ഗൗരി എന്ന നല്ല അമ്മയെ കുറിച്ചും നല്ല ഭാര്യയെ കുറിച്ചും കിങ് ഖാൻ പല തവണ പറഞ്ഞിട്ടുണ്ട്. തന്റെ മൂന്നു മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരുടെ അമ്മയായ ഗൗരിയെക്കുറിച്ച് പറയാൻ ഷാരൂഖിന് നൂന് നാവാണ്. ഇത്തവണ ഗൗരി ഖാൻ പങ്കുവച്ച ഒരു ചിത്രത്തിന് ഷാരൂഖ് ഇട്ട കമന്റാണ് ശ്രദ്ധേയമായത്.

അബ്രാമും സംവിധായകൻ കരൺജോഹറിന്റെ ഇരട്ടക്കുട്ടികളുമൊന്നിച്ചുള്ള ഒരു മനോഹര ചിത്രം ഗൗരി തന്റെ പേജിലൂടെ പങ്കുവച്ചിരുന്നു. അബ്രാം ഗൗരിയുടെ മടിയിലും കരൺജോഹറിന്റെ മക്കളായ റൂഹിയും യാഷും ഗൗരിയുടെ ഇരുവശത്തും ഇരിക്കുന്ന ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. "Spending time with the three musketeers" എന്ന അടിക്കുറിപ്പോടെയാണ് ഗൗരി ഈ ചിത്രം പങ്കുവച്ചത്.

ഈ ചിത്രം ഷെയർചെയ്ത് ഷാരൂഖ് ഇട്ട കുറിപ്പാണ് ആരാധകർ ഏറ്റെടുത്തത്. "Maa tujhe salaam!" എന്ന വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. അവധി ദിവസം ഗൗരിയും അബ്രാമും റൂഹിക്കും യാഷിനുമൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു.