മലരിക്കലിലെ ആമ്പൽപൂക്കൾ കാണാൻ വേദക്കുട്ടിയും സരിതയും!,  Sinu Kishain, social media post, viral, Special Need child, Social Post, Manorama Online

മലരിക്കലിലെ ആമ്പൽപൂക്കൾ കാണാൻ വേദക്കുട്ടിയും സരിതയും!

പൂത്തുനിറഞ്ഞ് നില്‍ക്കുന്ന മലരിക്കലിലെ ആമ്പൽപൂക്കൾ കാണാൻ നിരവധി സഞ്ചാരികളാണ് എത്തിയത്. കണ്ണെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ആമ്പലുകൾ. നല്ല പിങ്ക് നിറത്തിലെ ആ പുഷ്പ സാഗരം കാണണമെങ്കിൽ കോട്ടയം ജില്ലയിലെ മലരിക്കൽ വരെയൊന്ന് പോയാൽ മതിയായിരുന്നു.

പോയവരൊക്കെ കൈനിറയെ ആമ്പലുകളുമായിനിൽക്കുന്ന ചിത്രങ്ങളായിരുന്നു സമൂഹമാധ്യമം നിറയെ. നിരവധി ഫോട്ടോഷൂട്ടുകളാണ് അവിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇപ്പോഴിതാ നടൻ ജയസൂര്യയുടെ ഭാര്യ സരിതയും മകൾ വേദയും മലരിക്കലിലെ ആമ്പൽപൂക്കൾ കാണാനെത്തിയിരുന്നു. അമ്മയും മകളും ആമ്പൽ പാടത്ത് തോണിയിൽ ഇരിക്കുന്ന ചിത്രങ്ങള്‍ സരിത പങ്കുവച്ചിരുന്നു. സരിതയും അനിയത്തിയും വേദക്കുട്ടിയുമൊത്തുള്ള മറ്റൊരു മനോഹരമായ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏക്കർ കണക്കിന് പാടത്താണ് കണ്ണെത്താ ദൂരം വിടർന്നു നിൽക്കുന്ന ആ പുഷ്പ സാഗരം. എല്ലാവർഷവും രണ്ട് കൃഷികൾക്കിടയിലെ സമയത്താണ് ഇവിടെ ഈ വിസ്മയക്കാഴ്ച ഉണ്ടാകുന്നത്.

View this post on Instagram

😍😍😍 pc @anandhu.thankachan.24

A post shared by Saritha Jayasurya (@sarithajayasurya) on