കുഞ്ഞനുജനെ ചേർത്തു പിടിച്ച് ഇബ്രാഹിം ; ഇത് സാറയുടെ ഈസ്റ്റർ ബണ്ണീസ് ,Social Media post, Sara Ali Khan, Ibrahim, Taimur, Manorama Online

കുഞ്ഞനുജനെ ചേർത്തു പിടിച്ച് ഇബ്രാഹിം ; ഇത് സാറയുടെ ഈസ്റ്റർ ബണ്ണീസ്‍

തൈമൂറിന്റെ വിശേഷങ്ങളില്ലാത്ത ദിവസങ്ങളില്ല ഇപ്പോൾ. ജനിച്ച അന്നു മുതല്‍ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞുരാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. തൈമൂറിനെ കുറിച്ച് എഴുതിയും പറഞ്ഞും ആർക്കും മതിവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂർ. തൈമൂർ എവിടെ പോയാലും എങ്ങോട്ട് തിരിഞ്ഞാലും പാപ്പരാസികൾ വിടില്ല.

ഇപ്പോഴിതാ തൈമൂറിന്റെ അർദ്ധ സഹോദരിയും നടിയുമായ സാറാ അലി ഖാൻ പങ്കുവച്ച ഒരു മനോഹര ചിത്രമാണ് ബോളിവുഡിലേ‍ സംസാരവിഷയം. കുഞ്ഞനുജൻ തൈമൂറിന്റേയും സഹോദരൻ ഇബ്രാഹിം അലി ഖാന്റേയും ഈ സൂപ്പർ ക്യൂട്ട് ചിത്രത്തിന് ആരാധകർ നൂറിൽ നൂറ് മാർക്കാണ് നൽകിയിരിക്കുന്നത്. My Easter bunnies എന്ന കുറിപ്പോടെ ഈസ്റ്റർ ദിനത്തിലാണ് സാറ ഈ തകർപ്പൻ ചിത്രം പോസ്റ്റ് ചെയ്തത്.

കുഞ്ഞനുജനെ ചേർത്തു പിടിച്ചിരിക്കുന്ന ഇബ്രാഹിമിന്റെ ഈ ചിത്രം പോസ്റ്റ് ചെയ്യേണ്ട താമസം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തൈമൂറിന്റെ ഏറ്റവും മനോഹരമായ ചിത്രമാണ് സാറ പങ്കുവച്ചതെന്നും, മൂന്നുപേരും ഒന്നിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുന്നുമെന്നാണ് ആരാധകർ പറയുന്നത്.

സെയ്ഫിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് സാറായും ഇബ്രാഹിമും. അമൃത സിങാണ് ഇവരുെട അമ്മ. ആഘോഷങ്ങളും വിശേഷാവസരങ്ങളുമൊക്കെ സാറയും സാറായും ഇബ്രാഹിമും കുഞ്ഞനിയൻ തൈമൂറിനൊപ്പം പങ്കിടാറുണ്ട്.