>കയ്യിൽ റാക്കറ്റ്, ബാറ്റ് കൊടുക്കാൻ ആരാധകർ; ഇതാ സാനിയയുടെ കൺമണി, Sania Mirza, Izhaan, Racket, Viral Photo, Manorama Online

കയ്യിൽ റാക്കറ്റ്, ബാറ്റ് കൊടുക്കാൻ ആരാധകർ; ഇതാ സാനിയയുടെ കൺമണി 

കളിക്കളത്തിലും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് സാനിയ മിർസ. സാനിയ തന്‍റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുയ്ക്കാറുണ്ട്. സാനിയ മിർസ അമ്മയായ വാർത്തയും ആരാധകർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതും. 2010 ഏപ്രിൽ 12 നാണ് പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ഇസാന്‍ മിര്‍സ മാലിക് എന്ന ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞിടെ കുഞ്ഞ് ഇസാൻ കയ്യിലൊതുങ്ങാത്ത ഒരു റാക്കറ്റുമായി അമ്മയുടെ മടിയിലിരിക്കുന്ന ഒരു സൂപ്പർ ചിത്രം സാനിയ പങ്കുവച്ചിരുന്നു. ' ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവനൊരു ക്രിക്കറ്റ് ബാറ്റ് കൊടുക്കൂ' എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞ് ഇസാൻ അമ്മയെപ്പോലെ ടെന്നീസ് താരമാകുമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് കളിക്കാരനാകുമോ? കാത്തിരുന്നു കാണാം ഇസാൻ വലുതാകുമ്പോൾ ആരാകുമെന്ന്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിപോലെ സാനിയ മുൻപ് ഇങ്ങനെ കുറിച്ചിരുന്നു 'കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.'

മറ്റൊരു മനോഹരമായ ചിത്രം കൂടെ സാനിയ പങ്കുവച്ചിട്ടുണ്ട്. അമ്മ നസീമ മിർസയും മകനുമൊപ്പമുള്ള ഈ ചിത്രത്തിനും ആരാധകരേറെയാണ്.

Summary : Sania Mirza, Izhaan, Racket, Viral Photo

View this post on Instagram

Life 😌💛 @nasimamirza

A post shared by Sania Mirza (@mirzasaniar) on