'എത്ര ക്ഷീണവും അകറ്റും ഇസ്സു' ;  മകന്റെ ചിരിയിൽ മയങ്ങി സാനിയ !, Sania Mirza, Son Izhaan photo, Viral Post, Manorama Online

'എത്ര ക്ഷീണവും അകറ്റും ഇസ്സു' ; മകന്റെ ചിരിയിൽ മയങ്ങി സാനിയ !

കളിക്കളത്തിലും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് ടെന്നീസ് താരം സാനിയ മിർസ. അമ്മയെപ്പാെല കുഞ്ഞ് ഇസാന്‍ എവിടെ ചെന്നാലും ശ്രദ്ധാകേന്ദ്രമാണ്. സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്. സാനിയ ഇസ്സുവിന്റെ വിശേഷങ്ങളും ചിത്രവുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

അപ്പോഴിതാ ഇസ്സു എന്ന കുഞ്ഞ് ഇസാന്റെ ഒരു സൂപ്പർ ക്യൂട്ട് ചിത്രവും മകനോടുള്ള സ്നേഹം നിറഞ്ഞ കുറിപ്പുമാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറയെ കളിപ്പാട്ടങ്ങൾക്കു നടുവിൽ നിറചിരിയുമായിരിക്കുന്ന ഇസ്സുവിന്റെ ചിത്രത്തിന് സാനിയയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു 'No matter how tired I am , but when I come back home and he smiles at me with the most unconditional love 😍 NOTHING else matters in the end ❤️'

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നറിയാമാണ് ആരാധകർ കാത്തിരിക്കുന്നത്. .