അവസാന ശ്വാസം വരെ നിന്നോടൊപ്പം; മകന് പിറന്നാൾ ആശംസിച്ച് സാനിയ, Sania Mirza, Birthday wishes, Son Izhaa,n Viral video, Social Post, , Manorama Online

അവസാന ശ്വാസം വരെ നിന്നോടൊപ്പം; മകന് പിറന്നാൾ ആശംസിച്ച് സാനിയ

ടെന്നീസ് താരം സാനിയ തന്‍റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകന്റെ ചിത്രങ്ങളും വിഡിയോയുമൊക്ക സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതിൽ സാനിയ മിർസ മടി കാണിക്കാറില്ല. സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇഷാന്‍ മിര്‍സ മാലിക്കിന് അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്.

സാനിയ മിർസ അമ്മയായ വാർത്തയും ആരാധകർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതും. ഇഷാന്റെ ഒന്നാം പിറന്നാളിന് ഒരു ക്യൂട്ട് വിഡിയോയും മനോഹരമായൊരു കുറിപ്പും സാനിയ പങ്കുവച്ചിരിക്കുകയാണ്. സാനിയയുടെ അനിയത്തിയുടെ മടിയിലിരിക്കുന്ന കുഞ്ഞ് ഇഷാനാണ് വിഡിയോയിലെ താരം. എത്രവയസ്സായി എന്ന് ചോദിക്കുമ്പോൾ 'ഒന്ന്' എന്ന് വിരലുയർത്തി കാണിക്കുകയാണ് ഇഷാന്‍.

മകന്‍ കുഞ്ഞായിരിക്കുമ്പോഴുള്ള ഒരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടു സാനിയ ഇങ്ങനെ കുറിച്ചു 'Exactly one year since you came into this world and became our world .. you smiled the first day you were born and continue to spread smiles everywhere you go .. my truest,purest most amazing boy .. I LOVE YOU and I promise to be by your side until my last breath .. Happy Birthday my little angel 👼🏽 I pray Allah gives you everything you work towards and desire and continue to grow into the most loving and gentle boy that you already are .. InshaAllah .. Thank you for choosing us my little Izhaan'.

ബോവിവുഡ് നടി നേഹ ധൂപിയയും ഫിലിം മേക്കറായ ഫറാ ഖാനുമൊക്കെ ചിത്രത്തിന് താഴെ ഇഷാന് പിറന്നാൾ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇഷാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.