'നീയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ '; ഇത് സാനിയയുടെ പൊന്നോമന, Mother, Social Media, Sania Mirza, Izhaan,Kid,Viral post, Manorama Online

'നീയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ '; ഇത് സാനിയയുടെ പൊന്നോമന

കളിക്കളത്തിലും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് ടെന്നീസ് താരം സാനിയ മിർസ. സാനിയ തന്‍റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സാനിയ മിർസ അമ്മയായ വാർത്തയും ആരാധകർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതും. സിനിമാതാരങ്ങളുടെ മക്കളെപ്പോ െലതന്നെ മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടവരാണ് സ്പോർട് താരങ്ങളുടെ മക്കളും. മകളുടെ ചിത്രങ്ങളും വിഡിയോയുമൊക്ക പോസ്റ്റ് ചെയ്യുന്നതിൽ ധോണിയാണ് മുൻപന്തിയിൽ. ധോണിയുടെ മകളെപ്പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് സാനിയ മിർസയുടെ കുഞ്ഞും.

സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് ആരാധകരേറെയുണ്ട്. സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു മനോഹരമായ ചിത്രമാണിത്. 'ഏറ്റവും മനോഹരമായ ചിത്രം. എന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൻ നീയാണ് ‍' എന്നാണ് ചിത്രത്തിന് സാനിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നാണ് സോഷ്യൽ ലോകത്തിലൂടെ ആരാധകർ ചോദിക്കുന്നത്.