അമ്മയുടെ സ്റ്റൈല്‍ ലുക്കിന് കൂട്ടായി കുഞ്ഞ് ഇഷാനും, Sania Mirza, Son, Izhaan, ootd, photo, Social Post, Viral,  Kidsclub,, Viral, Kidsclub, Manorama Online

അമ്മയുടെ സ്റ്റൈല്‍ ലുക്കിന് കൂട്ടായി കുഞ്ഞ് ഇഷാനും

സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇഷാന്‍ മിര്‍സ മാലിക്കിന് അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്. സാനിയ തന്‍റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമാതാരങ്ങളുടെ മക്കളെപ്പോെല തന്നെ മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടവരാണ് സ്പോർട് താരങ്ങളുടെ മക്കളും. മകളുടെ ചിത്രങ്ങളും വിഡിയോയുമൊക്ക പോസ്റ്റ് ചെയ്യുന്നതിൽ ധോണിയാണ് മുൻപന്തിയിൽ. ധോണിയുടെ മകളെപ്പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് സാനിയ മിർസയുടെ കുഞ്ഞും.

"When amma is trying to do OOTD pictures," എന്ന അടിക്കുറിപ്പിൽ കുഞ്ഞു ഇഷാനുമൊന്നിച്ചുള്ള സാനിയയുടെ ഇൻസ്റ്റഗ്രാം പേജിലെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 'Outfit Of The Day' എന്നതിന്റെ ചുരുക്കെഴുത്താണ് OOTD. അനിയത്തി അനം മിർസ തയാറാക്കിയ മഞ്ഞ ഗൗണിൽ സുന്ദരിയായെത്തിയ സാനിയയ്ക്ക് കൂട്ടായി കുഞ്ഞു ഇഷാനുമുണ്ട്.

ഇസാന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും സാനിയ പങ്കുവച്ചിട്ടുണ്ട്. 'So much to be thankful for but most of all you my little sunshine 🙏🏽🙌🏽❤️🌞 @izhaan.mirzamalik എന്നാണ് ആ ചിത്രത്തിനൊപ്പം സാനിയ കുറിച്ചത്.

സാനിയ മിർസ അമ്മയായ വാർത്തയും ആരാധകർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതും. 2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇഷാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.

View this post on Instagram

👼🏽 @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

View this post on Instagram

When amma is trying to do OOTD pictures 👈🏽🤷🏽‍♀️ @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

View this post on Instagram

My whole heart ❤️ @izhaan.mirzamalik #MashaAllah

A post shared by Sania Mirza (@mirzasaniar) on