സാന്ദ്രയുടെ ഇരട്ടിമധുരങ്ങൾക്ക് ജന്മദിനാഘോഷം; ഇതാ ഉമ്മുക്കുലുസുവും ഉമ്മിണിത്തങ്കയും  , Sandra Thomas, Twins, Birthday photos Viral post, Manorama Online

സാന്ദ്രയുടെ ഇരട്ടിമധുരങ്ങൾക്ക് ജന്മദിനാഘോഷം; ഇതാ ഉമ്മുക്കുലുസുവും ഉമ്മിണിത്തങ്കയും ‍

ഉമ്മിണിത്തങ്കയ്ക്കും ഉമ്മുക്കുലുസുവിനും ഇതാ പിറന്നാളാശംസകൾ നേർന്നു കൊണ്ടെത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ആരാണീ ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവുമെന്നല്ലേ? സാന്ദ്രയുടെ ഇരട്ടക്കുട്ടികളാണീ ഓമനകൾ.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സാന്ദ്രയും ഭർത്താവ് വിൽസൺ ജോൺ തോമസും രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത്. ഇരട്ടകളായ കെൻഡലിന്റേയും കാറ്റ്ലിന്റേയും കളിചിരിയും കുസൃതികളും നിറഞ്ഞ ഒരു വർഷം കടന്നുപോയി. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുെട ചിത്രങ്ങൾ സാന്ദ്ര സോമസ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഓരോ കാര്യത്തിനും സാന്ദ്ര തന്നെ വേണം, കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് സാന്ദ്രയുടെ വീട് നിറഞ്ഞിരിക്കുകയാണ്.

ഇരട്ടക്കുട്ടികളുണ്ടായതോടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് സാന്ദ്ര പറയുന്നു. അമ്മയായതിന് ശേഷം വ്യക്തപരമായി തനിക്കു മാറ്റം വന്നിട്ടില്ലെന്നും. പക്ഷെ എന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും മുൻഗണനകളുമെല്ലാം മാറിയെന്നും സാന്ദ്ര മുൻപ് പറഞ്ഞിരുന്നു. മക്കളാണ് ഇപ്പോഴത്തെ ലോകം. ഒരു നിമിഷം അവരെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. സാന്ദ്രയും ഭർത്താവും തന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നത്. അവരുടെ കാര്യങ്ങൾ താൻ തന്നെ നോക്കിയാല്‍ മാത്രമേ തൃപ്തിയാകൂ എന്നും സാന്ദ്ര പറയുന്നു.