ചട്ടയും മുണ്ടും അണിഞ്ഞ് സാന്ദ്രയുടെ കുസൃതിക്കുരുന്നുകൾ!, Sandra Thomas, daughters, Kids affection, Kids affection, Manorama Online

ചട്ടയും മുണ്ടും അണിഞ്ഞ് സാന്ദ്രയുടെ കുസൃതിക്കുരുന്നുകൾ!

നടിയും നിർമാതാവുമായ സാന്ദ്രാ തോമസിന് രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്. മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സാന്ദ്രാ തോമസ്. ഭർത്താവ് വിൽസൺ ജോൺ തോമസും മക്കളായ കെൻഡലും കാറ്റ്ലുമാണ് ഇപ്പോൾ സാന്ദ്രയുടെ ലോകം. Like Mother Like daughter's❤Martha and Maryam 😊 എന്ന അടിക്കുറിപ്പോടെ സാന്ദ്ര പങ്കുവച്ച മക്കളുടെ ചിത്രങ്ങൾ വൈറലാകുന്നു.

മാർത്തയെന്നും മറിയമെന്നും വിളിപ്പേരുള്ള കുട്ടിക്കുറുമ്പത്തികൾ ചട്ടയും മുണ്ടും പോലെയുള്ള വ്യത്യസ്ത ഗെറ്റപ്പിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്നതാണ് ചിത്രം. ഒപ്പം ആമേൻ എന്ന ചിത്രത്തിൽ താൻ ചട്ടയും മുണ്ടും അണിഞ്ഞു നിൽക്കുന്ന ചിത്രവും സാന്ദ്ര പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സാന്ദ്ര സോമസ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിരുന്നു. മക്കൾക്ക് ഓരോ കാര്യത്തിനും സാന്ദ്ര തന്നെ വേണം, കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് സാന്ദ്രയുടെ വീട് നിറഞ്ഞിരിക്കുകയാണ്.

ഇരട്ടക്കുട്ടികളുണ്ടായതോടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് സാന്ദ്ര പറയുന്നു. അമ്മയായതിന് ശേഷം വ്യക്തപരമായി തനിക്കു മാറ്റം വന്നിട്ടില്ലെന്നും. പക്ഷെ എന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും മുൻഗണനകളുമെല്ലാം മാറിയെന്നും സാന്ദ്ര മുൻപ് പറഞ്ഞിരുന്നു. മക്കളാണ് ഇപ്പോഴത്തെ ലോകം. ഒരു നിമിഷം അവരെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. സാന്ദ്രയും ഭർത്താവും തന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നത്. അവരുടെ കാര്യങ്ങൾ താൻ തന്നെ നോക്കിയാല്‍ മാത്രമേ തൃപ്തിയാകൂ എന്നും സാന്ദ്ര പറയുന്നു.