രണ്ട് മാസം പ്രായമുള്ള മകളുമൊത്ത് മലകയറി സമീറ റെഡ്ഡി; വിഡിയോ, Social Media, Sameera Reddy Trekking, Mullayanagiri, Kids affection, Manorama Online

രണ്ട് മാസം പ്രായമുള്ള മകളുമൊത്ത് മലകയറി സമീറ റെഡ്ഡി; വിഡിയോ

തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡിക്ക് ഒരു പെൺകുഞ്ഞുണ്ടായത് കഴിഞ്ഞ ജൂലൈ 12 നായിരുന്നു. ഒരു പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു സമീറ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് ജനിച്ച വിവരം മനോഹരമായ ഒരു ചിത്രത്തോടൊപ്പം സമീറ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിക്കൈ പിടിച്ചൊരു മനോഹര ചിത്രം പങ്കുവച്ചാണ് സമീറ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.

ഇപ്പോഴിതാ കുഞ്ഞാവയേയും കൊണ്ട് 6300 അടിയോളമുള്ള മല കയറിയ വിശേഷവുമായി എത്തിയിരിക്കുകയാണ് സമീറ. അസാധ്യം എന്നൊരു വാക്ക് തന്റെ ഡിക്ഷ്ണറിയിൽ ഇല്ലെന്നാണ് സമീറ റെഡ്ഡി പറയുന്നത്. വെല്ലുവിളിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് പലപ്പോഴും ആരാധകരെ അവർ ഞെട്ടിക്കാറുമുണ്ട്. കർണാടകയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലമുകളിലേക്കായിരുന്നു സമീറയുടെ യാത്ര.

ഒറ്റയ്ക്കല്ല, രണ്ട് മാസം പ്രായമുള്ള മകളെ നെഞ്ചോട് ചേർത്തായിരുന്നു സമീറയുടെ മലകയറ്റം. 6300 അടിയോളം ഉയരമാണ് മുല്ലയാനഗിരി കൊടുമുടിക്കുള്ളത്. മലകയറ്റം വിചാരിച്ചത്രയും പ്രയാസമില്ലായിരുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇടയ്ക്ക് കുഞ്ഞിന് വിശക്കാതിരിക്കാൻ വിശ്രമിച്ച് പാല് കൊടുത്തായിരുന്നു സമീറയുടെ യാത്ര. കുഞ്ഞുമായി യാത്ര ചെയ്യാൻ മറ്റുള്ള അമ്മമാർക്കും പ്രചോദനം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സമീറ കുറിച്ചു. കുഞ്ഞ് നൈറ കംഫർട്ടബിൾ ആയിരുന്നതിനാൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കൊടുമുടിയുടെ മുകൾഭാഗത്തേക്ക് 500 സ്റ്റെപ്പുകൾ കൂടി ശേഷിക്കെ താൻ യാത്ര അവസാനിപ്പിച്ചുവെന്നും താരം വിഡിയോയിൽ പറയുന്നു.