കുഞ്ഞനുജത്തിയെ രക്ഷിച്ച കഥ പറഞ്ഞ് സമീറയുടെ ഹൻസ്; ക്യൂട്ട് വിഡിയോ, Sameera Reddy, post, cute video, son Hans, vira video, Social media, Kidsclub, , Manorama Online

കുഞ്ഞനുജത്തിയെ രക്ഷിച്ച കഥ പറഞ്ഞ് സമീറയുടെ ഹൻസ്; ക്യൂട്ട് വിഡിയോ

തെന്നിന്ത്യൻ നടി സമീറ റെഡ്ഡിയ്ക്ക് ഹൻസ് എന്ന മകനും നൈറയെന്ന ഒരു മകളുമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ സമീറ മക്കളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്

ഇപ്പോഴിതാ മകൻ ഹൻസിന്റെ ഒരു ക്യൂട്ട് വിഡിയോയാണ് സമീറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെഡിൽ നിന്നും മറിഞ്ഞു വീഴാൻ പോയ കുഞ്ഞനുജത്തിയെ സാഹസികമായി താൻ രക്ഷിച്ച കഥ പറയുകയാണ് ഹൻസ്. എന്നാൽ കുഞ്ഞാവയെ രക്ഷിക്കുന്നതിൽ അമ്മ അത്ര പോരെന്നാണ് ഹൻസിന്റെ പക്ഷം.

നൈറയെ താഴെ വീഴാതെ രക്ഷിച്ചതിന് അമ്മ അഭിനന്ദിക്കുമ്പോൾ ‌ആ കുഞ്ഞുമുഖത്ത് വിരിയുന്ന ഭാവം കാണാൻ തന്നെ നല്ല ശേലാണ്. തന്നെ രക്ഷിച്ച ചേട്ടന് നല്ലൊരു ക്യൂട്ട് ചിരികൊണ്ട് നന്ദി പറയുന്ന നൈറയേയും വിഡിയോയിൽ കാണാം.

Summary : Sameera Reddy post cute video of son Hans

വിഡിയോ കാണാം