സമീറയുടെ മനോഹരമായ മുടിയുടെ രഹസ്യം  വെളിപ്പെടുത്തി മകൻ ! , Social media post, Sameera Reddy, post Cute video, Son Hans, combing hair, Kidsclub, Manorama Online

സമീറയുടെ മനോഹരമായ മുടിയുടെ രഹസ്യം വെളിപ്പെടുത്തി മകൻ ! ​

നടി സമീറ റെഡ്ഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറയെ മക്കളായ ഹൻസും നൈറയുമാണ്. സമീറ മക്കളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളുമൊത്തുള്ള അതിമനോഹരമായൊരു വിഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയുടെ തലമുടി ചീകി ഒതുക്കാൻ ശ്രമിക്കുകയാണ് ഹൻസ്. എങ്ങനെയാണ് ഇത്ര മനോഹരമായി മുടി ശരിയാക്കിയതെന്ന് സമീറ ചോദിക്കുന്നുണ്ട്. അല്പം ടാപ്പിലെ വെള്ളവും നൈറയുടെ ഹെയർ ബ്രഷുമാണ് അമ്മയുടെ മുടി ഭംഗിയാക്കാൻ‌ ഉപയോഗിച്ചെതെന്നായിരുന്നു ഹൻസിന്റെ മറുപടി. മുടി ഇനി ചീത്തയാക്കരുതെന്ന ഉപദേശവും അമ്മയ്ക്കു നൽകുന്നുണ്ട് മകൻ. മകന് മുടിയൊരുക്കാന്‍ ഇരുന്നു കൊടുക്കുന്ന സമീറയേയും ആരാധകർ അഭിന്ദിക്കുന്നുണ്ട്

തന്റെ ഹെയർ ബ്രഷ് ഉപയോഗിച്ചെന്നു കേട്ട് കുഞ്ഞു നൈറ ചേട്ടനേയും അമ്മയേയും പകച്ചു നോക്കുന്ന ദൃശ്യവുമുണ്ട് വിഡിയോയിൽ. നിരവധി ക്യൂട്ട് കമന്റുകളാൽ നിറയുകയാണ് വിഡിയോയ്ക്ക് താഴെ.