'പാവം പാമ്പുമായി എന്തീനാണ് ഈ യുദ്ധം? '; നൈറയുടെ ക്യൂട്ട് വിഡിയോയുമായി സമീറ, Sameera Reddy, cute, video of daughter, Kidsclub,  Kidsclub, Manorama Online

'പാവം പാമ്പുമായി എന്തീനാണ് ഈ യുദ്ധം? '; നൈറയുടെ ക്യൂട്ട് വിഡിയോയുമായി സമീറ

മകൾ നൈറയുടേയും മകൻ ഹൻസിന്റേയും വിശേഷങ്ങളും കുസൃതി വിഡിയോകളുമായി നടി സമീറ പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മക്കളുമൊത്തുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളുമാണ് സമീറയുടെ സോഷ്യൽ പേജ് നിറയെ. നൈറ ആദ്യമായി വളർച്ചയുടെ ഓരോ ഘട്ടവും വിഡിയോകളായും ചിത്രങ്ങളായും സമീറ പോസ്റ്റ് ചെയ്യാറുണ്ട്.

നൈറക്കുട്ടിയുടെ മറ്റൊരു ക്യൂട്ട് വിഡിയോയാണ് സമീറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കളിപ്പാട്ട പാമ്പുമായുള്ള നൈറയുടെ കളിയാണ് വിഡിയോയിൽ. ആ പാമ്പിനെ തന്റെ ഇടം വലം വിടാതെ ചുറ്റിക്കളിക്കുകയാണ് നൈറ. എന്തിനാണ് എപ്പോഴും ഇതുമായി നൈറ യുദ്ധം ചെയ്യുന്നതെന്ന് അറിയില്ല എന്നാണ് സമീറ കുറിച്ചിരിക്കുന്നത്.

നൈറക്കുട്ടിയുടെ ഈ ക്യൂട്ട് വിഡിേയാ എന്നത്തേയും പോലെ ആരാധകർ ഏറ്റടെുത്തു കഴിഞ്ഞു. ഈ ക്യൂട്ട് വിഡിയോയ്ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്.