'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'; ചേട്ടന്റെ മനം കവർന്ന് സമീറയുടെ കുഞ്ഞാവ, Sameera Reddy, Hans, Baby girl, Viral Video, Social Media, Manorama Online

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'; ചേട്ടന്റെ മനം കവർന്ന് സമീറയുടെ കുഞ്ഞാവ

തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡിക്ക് ഒരു പെൺകുഞ്ഞുണ്ടായത് ജൂലൈ 12 നായിരുന്നു. ഒരു പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു സമീറ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് ജനിച്ച വിവരം മനോഹരമായ ഒരു ചിത്രത്തോടൊപ്പം സമീറ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിക്കൈ പിടിച്ചൊരു മനോഹര ചിത്രം പങ്കുവച്ചാണ് സമീറ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ മൂത്തമകൻ ഹൻസും കുഞ്ഞാവയുമൊത്തുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. Love at first sight 😍 he is so fascinated with her! it’s too sweet 💕 എന്ന അടിക്കുറിപ്പാണ് ചിത്രത്തിനുള്ളത്.

സമീറ റെഡ്ഡിയുടെ രാജകുമാരനും രാജകുമാരിയുമെന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞാവയുടെ കവിളിൽ അരുമയോടെ തലോടുന്ന വല്ല്യേട്ടൻ ഹൻസാണ് ചിത്രത്തിലെ താരം.

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സമീറ റെഡ്ഡി. ജൂലൈ 12 ന് രാവിലെയാണ് സമീറ റെഡ്ഡി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. Our little angel came this morning 🌸My Baby girl ! Thank you for all the love and blessings ❤️🙏🏻 #blessed എന്ന കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്.

മകനുമൊത്തുള്ള നിരവധി ചിത്രങ്ങൾ സമീറ പങ്കുവ്ക്കാറുണ്ട്. ഗർഭകാലത്തെ മനോഹരമായ ചിത്രങ്ങളും ആരാധകർക്കായി സമീറ പോസ്റ്റ് ചെയ്തിരുന്നു. സമീറയുടെ ആഗ്രഹം പോലെ ഒരു മകളെത്തന്നെ അവർക്ക് ലഭിച്ചിരിക്കുകയാണ്

താരത്തിന്റെ ബേബി ഷവർ ചടങ്ങുകൾ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമീറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നാണ് ചടങ്ങുകളെ താരം വിശേഷിപ്പിച്ചത്. ചടങ്ങുകളുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. ഹൃദ്യമായ തലക്കെട്ടുകളാണ് ഓരോ ചിത്രത്തിനും നൽകിയിരിക്കുന്നത്. ‘ചിരിക്കൂ, ഈ പ്രപഞ്ചം നിങ്ങൾക്കൊപ്പം ചിരിക്കും’, ഒരു ചിത്രത്തിനൊപ്പം സമീറ കുറിച്ചു. വാരണം ആയിരം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തു പ്രശസ്തയായ സമീറ 2014ൽ ആണു വിവാഹിതയായത്. വ്യവസായി ആകാശ് വർധനാണ് ഭര്‍ത്താവ്.

View this post on Instagram

Day 11 - Happiness galore with no sleep, colic and feeding round the clock ! I think I forgot how stressful breastfeeding can be !! I mean the pressure Is quite real and the whole top feed balance after a csec is hectic! I finally am exclusively feeding her but the whole process is something that should be natural but it’s made to be very stressful . I realised with the feedback that a lot of women struggle with it . I think it’s cool if a mom wants to move totally to formula or only BF or balance both . There is no shame and no one can define what’s the perfect way . We’re doing the best we can ! Ladoos to pumps I’m on job but damn it’s really quite hard ! 🥵 . #momlife 🌸 #hanginginthere #super #happy #tired #thrilled #motherhood #newborn #girl #babygirl #mom #newmom #again #breastfeeding #motherhood #imperfectlyperfect

A post shared by Sameera Reddy (@reddysameera) on