'ബേബി പി ടി ഉഷ ഒാട്ടത്തിലാ, പിടിക്കാമെങ്കിൽ പിടിച്ചോ!, മകളുടെ വിഡിയോയുമായി സമീറ !, Sameera Reddy, post a video,| Nyra, viral photos, Social media, Kidsclub, viral, Social media, Kidsclub,  <Manorama Online

'ബേബി പി ടി ഉഷ ഒാട്ടത്തിലാ, പിടിക്കാമെങ്കിൽ പിടിച്ചോ!, മകളുടെ വിഡിയോയുമായി സമീറ!

തെന്നിന്ത്യൻ നടി സമീറ റെഡ്ഡി പലപ്പോഴും സമൂഹ മാധ്യമത്തിലെത്തുന്നത് മക്കളുടെ വിശേഷങ്ങളുമായാണ്. മകൻ ഹൻസും മകൾ നൈറയുമൊത്തുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളുമാണ് സമീറയുടെ സോഷ്യൽ പേജ് നിറയെ. നൈറക്കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടവും വിഡിയോകളായും ചിത്രങ്ങളായും സമീറ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ മകൾ മുട്ടിലിഴയുന്ന ഒരു ക്യൂട്ട് വിഡിയോയാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. ' 'ബേബി പി ടി ഉഷ ഫുൾ സ്പീഡിലാ, കഴിയുമെങ്കിൽ പിടിച്ചോ' എന്ന രസകരമായ അടിക്കുറിപ്പും വിഡിയോയ്ക്കുണ്ട്. മുട്ടിലിഴഞ്ഞ് വീട്ടിലാകമാനം പാഞ്ഞു നടക്കുകയാണ് നൈറ. മകൻ ഹൻസിനേയും കാണാം വിഡിയോയിൽ.

നൈറ ചുമരിലെ കണ്ണാടിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുന്ന ഒരു വിഡിയോയും സമീറയുടെ പേജിലുണ്ട്.

വിഡിയോ കാണാം..