'അവസാനം ഞങ്ങൾ അത് ശരിയായി ചെയ്തു' ; സമീറയും ഹൻസും പറയുന്നു !,  Sameera Reddy, Hans, hand wash, video, Kidsclub, Manorama Online

'അവസാനം ഞങ്ങൾ അത് ശരിയായി ചെയ്തു' ; സമീറയും ഹൻസും പറയുന്നു !

നടി സമീറ റെഡ്ഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറയെ മക്കളായ ഹൻസും നൈറയുമാണ്. സമീറ മക്കളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ ഹന്‍സുമൊത്തുള്ള അതിമനോഹരമായൊരു വിഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറൊണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ കൈകഴുകൽ ഏറ്റവും നല്ല പ്രതിരോധമാർമാണ്. അത്തരമൊരു വിഡിയോയാണ് സമീറ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകാരോരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ വിദഗ്ധരും ആവർത്തിച്ചു പറയുന്ന ഒരു കാര്യമാണ് ശരിയായ രീതിയിലുള്ള കൈകഴുകലും സാനിറ്റൈസർ ഉപയോഗവും. സമീറയയും മകൻ ഹൻസും ചേർന്ന് എങ്ങനെയാണ് കൈകള്‍ വൃത്തിയായി കഴുകേണ്ടതെന്ന് കാണിച്ചുതരുന്ന ഒരു വിഡിേയായാണിത്. കുഞ്ഞ് ഹൻസിന്റെ അസിസ്റ്റന്റാണിവിടെ സമീറ. 'അവസാനം ഞങ്ങളത് ശരിയായിത്തന്നെ ചെയ്തു' എന്നാണ് സമീറ വിഡിയോയാക്ക് അടിക്കുറിപ്പിട്ടിരിക്കുന്നത്

പലരും സോഷ്യൽ മീഡിയ വഴി കൈ എങ്ങനെയാണ് ശരിയായരീതിയിൽ കഴുകേണ്ടെതെന്ന വിഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. ചെറിയ കുട്ടികളെ ഈ ശുചിത്വശീലം പഠിപ്പിക്കേണ്ടതുണ്ട്, അത് രസകരമായ കളികളിലൂടേയോ ടാസ്ക്കുകൾ കൊടുത്തോ ഇത് പരിശീലിപ്പിക്കാവുന്നതാണ്.