ആഗ്രഹം സഫലം, സമീറയ്ക്കു പെൺകുഞ്ഞ്; കുഞ്ഞിക്കൈ പങ്കുവച്ച് താരം, Sameera Reddy, Baby girl, Viral Video, Social Media,, Manorama Online

ആഗ്രഹം സഫലം, സമീറയ്ക്കു പെൺകുഞ്ഞ്; കുഞ്ഞിക്കൈ പങ്കുവച്ച് താരം

ഇതാ തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡിയുടെ മാലാഖ. രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡി. ജൂലൈ 12 ന് രാവിലെയാണ് സമീറ റെഡ്ഡി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വാവയുടെ കുഞ്ഞിക്കൈ പിടിച്ചൊരു മനോഹര ചിത്രം പങ്കുവച്ചാണ് സമീറ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. Our little angel came this morning 🌸My Baby girl ! Thank you for all the love and blessings ❤️🙏🏻 #blessed ṁ എന്ന കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

സമീറയുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഒരു പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു സമീറ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ മകനുമൊത്തുള്ള നിരവധി ചിത്രങ്ങൾ സമീറ പങ്കുവ്യക്കാറുണ്ട്. ഗർഭകാലത്തെ മനോഹരമായ ചിത്രങ്ങളും ആരാധകർക്കായി സമീറ പോസ്റ്റ് ചെയ്തിരുന്നു. സമീറയുടെ ആഗ്രഹം പോലെ ഒരു മകളെത്തന്നെ അവർക്ക് ലഭിച്ചിരിക്കുകയാണ്

താരത്തിന്റെ ബേബി ഷവർ ചടങ്ങുകൾ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമീറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നാണ് ചടങ്ങുകളെ താരം വിശേഷിപ്പിച്ചത്. ചടങ്ങുകളുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. ഹൃദ്യമായ തലക്കെട്ടുകളാണ് ഓരോ ചിത്രത്തിനും നൽകിയിരിക്കുന്നത്. ‘ചിരിക്കൂ, ഈ പ്രപഞ്ചം നിങ്ങൾക്കൊപ്പം ചിരിക്കും’, ഒരു ചിത്രത്തിനൊപ്പം സമീറ കുറിച്ചു.

നല്ലൊരു അമ്മയാകാൻ മാതൃകയായതിന് അമ്മ നക്ഷത്ര റെഡ്ഡിക്കു നന്ദി പറയുന്നു. വാരണം ആയിരം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തു പ്രശസ്തയായ സമീറ 2014ൽ ആണു വിവാഹിതയായത്. വ്യവസായി ആകാശ് വർധനാണ് ഭര്‍ത്താവ്.