ഗ്യാലറിയും ലോകവും കീഴടക്കി കുഞ്ഞ് മക്ക; വാരിപ്പുണർന്ന് സലാ; വിഡിയോ, Salah, Daughter, Gallery,Goal, Viral Video, Manorama Online

ഗ്യാലറിയും ലോകവും കീഴടക്കി കുഞ്ഞ് മക്ക; വാരിപ്പുണർന്ന് സലാ; വിഡിയോ

ലിവര്‍പൂളിന്റെ മുഹമ്മദ് സലാ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്തതിനുള്ള ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായതിന് പിന്നാലെയാണ് സലയുടെ മകൾ ലോകത്തിന്റെ മനം നിറച്ചത്. ഗോള്‍ഡന്‍ ബൂട്ടുമായി തിരികെ നടന്ന സലയ്ക്കൊപ്പം പോകാതെ മകൾ ഗ്രൗണ്ടിൽ തന്നെ നിന്നു, പിന്നെ പന്തുമായി ഗോൾപോസ്റ്റിലേയ്ക്ക്. അച്ഛൻ‌ കളം നിറഞ്ഞ് കളിച്ച മൈതാനത്ത് അവളും ഒാടി, മുന്നിൽ പന്തും. ഒടുവിൽ അവൾ ആർപ്പുവിളികളെ സാക്ഷിയാക്കി വലകുലുക്കി. ഗ്യാലറിക്കൊപ്പം ലോകവും ആർത്തിരമ്പിയ നിമിഷം സമൂഹമാധ്യമങ്ങളിലും മനസ് കീഴടക്കുകയാണ്. ‌

ഗോളടിച്ച മകൾ മക്കയെ വാരിപ്പുണര്‍ന്ന് അഭിനന്ദിക്കുന്ന സലായുടെ വിഡിയോ വൈറലാവുകയാണ്. ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചായിരുന്നു സംഭവം. മക്കയുടെ ഗോളും സലായുടെ അഭിനന്ദനവും താരതമ്യപ്പെടുത്തി ചർച്ചകളും സജീവമാണ്. ഫുട്ബോളും ക്രിക്കറ്റും ഉള്‍പ്പെടെ പുറം മൈതാനങ്ങളില്‍ നടക്കുന്ന കായിമല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പെണ്‍മക്കള്‍ക്ക് താന്‍ അനുവാദം കൊടുക്കില്ലെന്ന് അഫ്രിദി അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി താരതമ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്.വിഡിയോ കാണാം