ലിനിയുടെ കുഞ്ഞുകുരുന്നിന് മൂന്നാം പിറന്നാൾ ‍, Liny, Nurse, Nipah virus, Viral post, Manorama Online

ലിനിയുടെ കുഞ്ഞുകുരുന്നിന് മൂന്നാം പിറന്നാൾ

ലിനിയുടെ കുഞ്ഞുകുരുന്നിന് മൂന്നാം പിറന്നാൾ. ലിനിയുടെ ഭർത്താവ് സജീഷ് ആണ് സമൂഹമാധ്യമത്തിലൂടെ പിറന്നാൾ ആശംസ പങ്കുവെച്ചത്. നിപാ വൈറസ് കാലത്ത് ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി എന്ന നഴ്സ് ഇന്നും നമ്മുടെ ഓർമകളിൽ ജീവിക്കുന്നു. മക്കളേ നന്നായി നോക്കണേ, എന്നോർമിപ്പിച്ച് ലിനി ഭർത്താവിനെഴുതിയ കത്ത് വായിച്ച മലയാളികൾ മുഴുവൻ ലിനിയുടെ മക്കളേയും നെഞ്ചോടു ചേർത്തു. നിരവധി പേർ സമൂഹമാധ്യമത്തിലൂടെ ലിനിയുടെ മകൻ സിദ്ധുവിന് ജന്മദിനാശംസകൾ അറിയിച്ചു.

ലിനിയുടെ ഭർത്താവ് സജീഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്

ലിനി....

നമ്മുടെ സിദ്ധുവിന്‌ ഇന്ന് മൂന്നാം പിറന്നാൾ ആണ്‌.

"ഇന്ന് നിന്റെ ബർത്ത്ഡെ ആണ്‌ ഡാ"

എന്ന് അവനോട്‌ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി പുളളിക്ക്‌.

കേക്ക്‌ കിട്ടുമെന്ന് അറിയാം അതാണ്‌.

ശരിക്കും അവൻ തന്നെ ആണ്‌ വീട്ടിലെ ഹീറോ

അവന്റെ കുറുമ്പും പാട്ടും ഡാൻസും ഒക്കെ തന്നെയാണ്‌ ഇന്ന് എനിക്ക്‌ ഒരുപാട്‌ ആശ്വാസം റിതുലിനും ഒരുപാട്‌ ഇഷ്ടമാ അവനെ

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ചക്കരകുട്ടന്‌ ഒരായിരം ജന്മദിനാശംസകൾ