'ക്രിക്കറ്റിന് പ്രായമില്ല'; കുട്ടി സച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെണ്ടുൽക്കർ ​, Social media post, Sachin Tendulkar, Post, little fan's photos, Kidsclub, Manorama Online  Manorama Online

'ക്രിക്കറ്റിന് പ്രായമില്ല'; കുട്ടി സച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെണ്ടുൽക്കർ ​

തന്നേക്കാൾ വലിയൊരു ക്രിക്കറ്റ് ബാറ്റും പിടിച്ചു പത്താം നമ്പർ ജഴ്സിയുമണിഞ്ഞ് നിൽക്കുകയാണ് ഒരു കുട്ടി സച്ചിൻ ഫാൻ. ഈ ക്യൂട്ട് കുട്ടി സച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് സാക്ഷാൽ സച്ചിൻ തന്നെയാണ്. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ വലിയ സ്ഥാനമാണ് ലിറ്റിൽ മാസ്റ്റർ മാസ്റ്റർക്ക്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അദ്ദേഹത്തിന് ആരാധകരായുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. തന്റെ കുട്ടി ഫാനിന്റെ ചിത്രങ്ങൾ സച്ചിന്‍ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചു.

ശ്രഷ്ഠ് മേത്ത എന്ന പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് പ്രശസ്തമായ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ഒരു കുട്ടി സച്ചിനായി പോസ് ചെയ്യുന്നത്. ക്രിക്കറ്റ് കിറ്റിനുമൊപ്പവും ബാറ്റേന്തിയും നിൽക്കുന്ന ശ്രഷ്ഠിന്റെ ചിത്രങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ വൈറലായി. കുഞ്ഞിന്റെ അച്ഛൻ ആനന്ദ് മേത്തയാണ് കുഞ്ഞു സച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ലിറ്റിൽ മാസ്റ്റർ ബ്ലാസ്റ്റർക്കുള്ള ആദരമായാണ് ആനന്ദ് കുഞ്ഞു സച്ചിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ മനോഹരമായ ചിത്രങ്ങൾ സച്ചിൻ കാണുന്നത് വരെ പങ്കുവയ്ക്കാനും ആനന്ദ് കുറിച്ചിരുന്നു.

'Never too young for 🏏😀!!Thank you for sharing such beautiful pictures. I wish all the very best to 10-month old Shresth and his family.' എന്ന കുറിപ്പോടെയാണ് സച്ചിൻ ഈ പോസ്റ്റ് പങ്കുവച്ചത്. നിരവധിപ്പേർ കുഞ്ഞു സച്ചിനോടുള്ള സ്നേഹവും ഇഷ്ടവും അറിയിച്ചുകൊണ്ട് കമന്റുകളുമായെത്തി. അതോടൊപ്പം ഈ പോസ്റ്റ് പങ്കുവച്ച സച്ചിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയയാണ് പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ.