കുഞ്ഞാവയ്ക്ക് സംഗീതസാന്ദ്രമായ പേരിട്ട് ശബരീനാഥനും ദിവ്യയും, Thomas Alva Edison, Mother, Letter, Manorama Online

കുഞ്ഞാവയ്ക്ക് സംഗീതസാന്ദ്രമായ പേരിട്ട് ശബരീനാഥനും ദിവ്യയും

'ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ മകനു പേരിട്ടു, മൽഹാർ ദിവ്യ ശബരീനാഥൻ- എന്ന കുറിപ്പോടെയാണ് ശബരീനാഥൻ കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞാവയുടെ സംഗീതസാന്ദ്രമായ പേര് വളരെ നന്നായിട്ടുണ്ടെന്നാണ് ഫോട്ടോയ്ക്കുള്ള കമന്റുകളിധികവും. പാട്ടു പാടുന്ന അമ്മയുടെ കുഞ്ഞാവയ്ക്ക് ഇതിലും നല്ലൊരു പേര് കിട്ടാനുണ്ടോ.

കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്