പൊങ്കൽ ആശംസകളുമായി ശബരീനാഥന്റെ മൽഹാർ ! , Sabarinadh, Divya S Iyer, son, Malhar, Ponkal wish, Viral Post,Manorama Online

പൊങ്കൽ ആശംസകളുമായി ശബരീനാഥന്റെ മൽഹാർ !

അരുവിക്കര എംഎല്‍എ ശബരീനാഥന്റേയും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരുടേയും പൊന്നോമന എല്ലാവർക്കും പൊങ്കൽ, മകരവിളക്ക്‌ ആശംസകളുമായെത്തിയിരിക്കുകയാണ്. ശബരീനാഥനാണ് മകന്റെ ഒരു മനോഹരമായ ചിത്രം പോസ്റ്റ് ചെയതത്. മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ഈ കുഞ്ഞാവയുടെ പേര്. നിരവധിപ്പേർ മൽഹാറിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. മകനൊപ്പമുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്