ശബരിയുടെ

ശബരിയുടെ ഈ 'ഊർജസ്വലനായ വായനക്കാരൻ തിരക്കിലാണ്'- വിഡിയോ

അരുവിക്കര എംഎല്‍എ ശബരീനാഥന്റേയും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരുടേയും പൊന്നോമന മൽഹാർ സമൂഹമാധ്യമത്തിൽ താരമാണ്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരീനാഥൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ മൽഹാറിന്റെ ഒരു മനോഹരമായ വിഡിയോയാണ് വായനാദിനത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകങ്ങളോട് കൂട്ടുകൂടിയിരിക്കുന്ന മൽഹാറിന്റെ ഒരു ക്യൂട്ട് വിഡിയോയാണിത്.

'വീട്ടിലെ ഊർജസ്വലനായ വായനക്കാരൻ തിരക്കിലാണ്...എല്ലാവർക്കും വായനാദിനാശംസകൾ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോയ്ക്ക് നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. .

മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ഈ കുഞ്ഞാവയുടെ പേര്. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. മകനൊപ്പമുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.

2019 മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

വിഡിയോ