ഈ 7 വയസ്സുകാരൻ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയോ? വിഡിയോ, Rudolph Ingram, Usain Bolt, Manorama Online

ഈ 7 വയസ്സുകാരൻ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയോ? വിഡിയോ

ഇത് റുഡോള്‍ഫ് ഇങ്ക്രം അഥവാ ഉസൈന്‍ ബോള്‍ട്ടിന്റെ കൊച്ചു പതിപ്പ്. ഓട്ട മത്സരങ്ങളിൽ അവന്റെ അടുത്തെങ്ങുമെത്താൽ പോലും സഹമത്സരാർഥികൾക്കു കഴിയാറില്ല. റുഡോള്‍ഫ് ഓടുകയല്ല പറക്കുകയാണെന്ന് അവന്റെ ഓട്ടം കാണുന്നവർ പറയുന്നത്. ഒരു കൊടുങ്കാറ്റ് പോകുന്ന പോലെയുള്ള ഈ കൊച്ചു മിടുക്കന്റെ ഓട്ടത്തിന് ആരാധകരേറെയാണ്. വലുതാകുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ലോകമറിയുന്നൊരു കായികതാരമാകണമെന്നാണ് റുഡോള്‍ഫിന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾത്തന്നെ കക്ഷി ലോകപ്രശസ്തനായിക്കഴിഞ്ഞു.

ലോകത്തിലെ വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയാണ് ഒരു ഏഴുവയസുകാരന്‍. ബോള്‍ട്ടിനെക്കാള്‍ മൂന്നൂ സെക്കന്‍ഡ് സമയം മാത്രം കൂടുതലെടുത്ത് നൂറുമീറ്റര്‍ ഒടിത്തീര്‍ത്താണ് അമേരിക്കക്കാരന്‍ റുഡോള്‍ഫ് ഇങ്ക്രം അഭ്ദുതമായത്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ പ്രൈമറി ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ ഏഴുവയസുകാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് റുഡോള്‍ഫ് ഫിനിഷിങ് ലൈന്‍ കടന്നത്.

ഇത് ഏഴ് വയസുകാരന്‍ റുഡോള്‍ഫ് ഇങ്ക്രം ജൂനിയര്‍, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വേഗതയേറിയ താരം. നൂറ് മീറ്റര്‍ ദൂരം വെറും 13.48 സെക്കന്റുകൊണ്ട് ഓടിത്തീര്‍ത്താണ് റുഡോള്‍ഫ് റെക്കോഡ് സ്വന്തമാക്കിയത്. നാലാം വയസില്‍ കായികപരിശീലനമാരംഭിച്ച റുഡോള്‍ഫ് അത്‌ലക്റ്റിക്സില്‍ മാത്രമല്ല റഗ്ബിയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. ബ്ലേസ് ദ ഗ്രേറ്റ് എന്നാണ് റുഡോള്‍ഫിന്റെ ഇരട്ടപ്പേര്. ഏഴ് വയസായതെയുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ കക്ഷി ഒട്ടും പിന്നിലല്ല. നാല് ലക്ഷത്തിലധികം പോരാണ് റുഡോള്‍ഫിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

വിഡിയോ കാണാം