പിഷാരടിയെ വട്ടംകറക്കി കുട്ടിക്കൂട്ടം, വിഡിയോ

അടി തെറ്റിയാൽ ആനയും വീഴും അത് സത്യമാ.. നമ്മുടെ രമേഷ് പിഷാരടിയുടെ അവസ്ഥ ഏകദേശം ഇതുപോലെയാ ഇപ്പോൾ.. ഈ കുട്ടിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട പിഷാരടിയുടെ വിഡിയോ കാണേണ്ടതു തന്നെയാണ്. രമേഷ് പിഷാരടിയെ കൗണ്ടർ അടിച്ചു തോല്‍പ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പലരും ഒരു കൈ നോക്കിയിട്ട് നടക്കാത്ത കാര്യമാണ് ഈ കുട്ടിക്കൂട്ടം ടപ്പേന്ന് സാധിച്ചത്.

വനിത മാഗസിന്റെ ഫോട്ടോഷൂട്ടിനെത്തിയതാണീ കുട്ടിക്കൂട്ടവും പിഷാരടിയും. പിഷാരടിയുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെയാണ് ഈ കുറുമ്പത്തികളുടെ മറുപടി. എന്നാൽ ഇവരുടെ പല ചോദ്യങ്ങൾക്കു മുമ്പിലും പിഷു അങ്കിൽ തോറ്റുതുന്നമ്പാടുകയാണ്.

അക്ഷര കിഷോറും അബനിയും കെസിയയും തസ്‌ലിമയും ചേർന്നപ്പോൾ സാക്ഷാൽ രമേഷ് പിഷാരടിക്കു പോലും അടിതെറ്റി. പിഷാരടിയെ ഡാൻസ് പഠിപ്പിച്ചും കുസൃതി ചോദ്യങ്ങൾ ചോദിച്ചും കിടിലൻ ഉത്തരങ്ങൾ പറഞ്ഞും കുട്ടിക്കൂട്ടം തകർത്തു.