'ക്വാറന്റീൻ ഡെയ്സ് ' സരസ കവിതയുമായി ഒരു നിമിഷകവി; വിഡിയോ, Quarantine days, poem, Covid19, Corona, Neeraj Tom Jose, Kidsclub, Manorama Online

'ക്വാറന്റീൻ ഡെയ്സ് ' സരസ കവിതയുമായി ഒരു നിമിഷകവി; വിഡിയോ

കൊറോണ വ്യാപനം ലോക്ഡൗണിലേയ്ക്ക് നയിച്ചതോടെ സകലരും വീട്ടിൽ തന്നെ ഇരിപ്പായി. സ്കൂളിലും ഓഫീസിലും ഒക്കെ പോയിരുന്നവർ വീട്ടിൽ ഇങ്ങനെ ഇരുന്നാൽ എന്തൊക്കെയാകും സംഭവിക്കുക? ഇതേക്കുറിച്ച് 'ക്വാറന്റൈൻ ഡെയ്സ്' എന്ന കൊച്ചു കവിത തയ്യാറാക്കിയിരിക്കുകയാണ് നീരജ് ടോം ജോസ് എന്ന കൊച്ചുമിടുക്കൻ. പ്രശസ്ത നിമിഷ കവി എന്നാണ് നീരജ് സ്വയം വിശേഷിപ്പിക്കുന്നത്. വെറും അഞ്ച് മിനിട്ടുകൊണ്ടാണ് ഈ സരസമായ കവിത തയ്യാറാക്കിയതെന്നാണ് കവി പറയുന്നത്.

കുട്ടികൾ വീട്ടിലിരുപ്പായതോടെ ഉറക്കമില്ലാതായത് അമ്മമാർക്കാണെന്നു കവി പറയുന്നു. സദാസമയവും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നവരേയും ചില അനാവശ്യ 'അവശ്യ' സാധനത്തിനായി പുറത്തിറങ്ങുന്നവരേയും ബൈക്കിൽ ചുമ്മാ ചുറ്റിത്തിരിയുന്നവരേയുമൊക്കെ കവിതയിൽ കണക്കറ്റ് പരിഹസിക്കുകയാണീ നിമിഷകവി.

നാടിനായി പ്രവർത്തിക്കുന്ന ആരോഗ്യരംഗത്തെ എല്ലാവരേയും അഭിനന്ദിക്കുകയും വീടുകളിൽ എല്ലാവരും സുരക്ഷിതരായി ഇരിക്കുവാനും കവി കവിതയിലൂടെ ആവശ്യപ്പെടുന്നു. നീരജ് ചങ്ങനാശ്ശേരിയിലെ മേരി റാണി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്

വിഡിയോ കാണാം