ലോക്ഡൗണിലും ട്യൂഷൻ; പൊലീസുമായി ടീച്ചറുടെ വീട്ടിലെത്തി ബാലൻ; വിഡിയോ, Lock down, little heros series,  Sseries, raises money, Veda, Game, Mask, Children's Home, kids actitivties,  Covid19, Corona, Kidsclub,,  Manorama Online

ലോക്ഡൗണിലും ട്യൂഷൻ; പൊലീസുമായി ടീച്ചറുടെ വീട്ടിലെത്തി ബാലൻ; വിഡിയോ

ലോക്ഡൗണ്‍ ആയതോടെ സ്കൂളുകളും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നല്ലോ. കുട്ടികളും അധ്യാപകരുമെല്ലാം വീട്ടിൽത്തന്നെ ഇരുപ്പായി. എന്നാൽ ഈ ലോക്ഡൗണിലും ട്യൂഷൻ വച്ചിരിക്കുകയാണ് ഒരു അധ്യാപിക. ഇവർക്കെതിരെ പരാതിയുമായി എത്തിയത് ടീച്ചറുടെ വിദ്യാർഥി തന്നെയാണ്.

പതിവുപോലെ ആയിരുന്നില്ല. അവൻ ഇത്തവണ എത്തിയത് പൊലീസുമായിട്ടായിരുന്നു. ലോക്ഡൗണിലും തനിക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയുടെ വീട്ടിലേക്കാണ് ഈ ബാലൻ പൊലീസിനെയും കൂട്ടി വന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഒരു ബാലനാണ് പരാതിക്കാരൻ. വീട്ടുകാരും ട്യൂഷൻ ടീച്ചറും ഈ ലോക്ഡൗണിലും തന്നെ വീട്ടിലിരിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് പരാതി.

പൊലീസുകാരുടെ സംഘത്തെയും കൂട്ടിയാണ് കുട്ടി ട്യൂഷൻ‌ ടീച്ചറുടെ വീട്ടിലെത്തിയത്. പരാതിയിൽ പൊലീസ് ട്യൂഷന്‍ ടീച്ചര്‍ക്കും മാതാപിതാക്കള്‍ക്കും മുന്നറിയിപ്പ് നൽകി.

വിഡിയോ കാണാം