പൃഥ്വിരാജ് മകളെ ലാളിച്ചു വഷളാക്കുന്ന അച്ഛൻ?. Prithviraj, Supriya, Alamkritha, Strict parent, Manorama Online

ഞാൻ മകളെ ലാളിച്ചു വഷളാക്കുന്നുവെന്നാണ് സുപ്രിയയുടെ പരാതി !

സ്വകാര്യ ജീവിതത്തിലും സിനിമയിലും തന്റെതായ നിലപാടുകൾ പുലർത്തുന്നയാളാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലും കൃത്യമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ് പറയുന്ന ഓഡിയോ ക്ലിപ്പ് ശ്രദ്ധേയമാകുന്നു. 9 സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ ്ചെയ്ത ഓഡിയോ ക്ലിപ്പിലാണ് പൃഥ്വിരാജ് മകളോടുള്ള സമീപനവും വാത്സല്യവും പങ്കുവെച്ചത്.

പൃഥ്വിരാജ് ഒരു കർക്കശക്കാരനായ അച്ഛൻ ആണോ, അതോ കുട്ടികളോട് ഒരു സുഹൃത്തിനെ പോലെ പെരുമാറുന്ന ആളാണോ. കുട്ടിക്കാലത്തു പൃഥ്വിക്ക് എന്തിനോടെങ്കിലും ഭയം ഉണ്ടായിരുന്നോ? അതിനെ മറികടക്കാൻ വേണ്ടി താങ്കളുടെ രക്ഷിതാക്കൾ എങ്ങനെ ആണ് സഹായിച്ചത്. പൃഥ്വിയുടെ മകൾക്കു ഏതിനോടെങ്കിലും ഭയം ഉണ്ടെങ്കിൽ അതിനെ മറികടക്കാനായി എങ്ങനെ സഹായിക്കും? ഇത്തരം കാര്യങ്ങളാണ് താരം ഓഡിയോയിൽ പറയുന്നത്.
''കർക്കശക്കാരനായ അച്ഛനാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു പറയും. സിനിമാതിരക്കുകൾക്കിടയിൽ മകൾക്കൊപ്പം ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ചു സമയം മാത്രമാണ്. കർക്കശക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാൽ അറിയില്ല, ലാളിച്ചു വഷളാക്കുന്ന അച്ഛനാണെന്നായിരിക്കും സുപ്രിയയുടെ അഭിപ്രായം.

കുട്ടികൾക്ക് എന്തെങ്കിലും പേടികളുണ്ടെങ്കില്‍, അതിനെ മനസിലാക്കാൻ അവരെ സഹായിക്കുക എന്നുള്ളതാണ് എന്‍റെ മാതാപിതാക്കളിൽ നിന്ന് ഞാൻ പഠിച്ചത്. പേടിക്കേണ്ട കാര്യമുണ്ടോ? എന്തു കാരണത്താലാണ് ഒരു കാര്യത്തെ പേടിക്കുന്നത്? അങ്ങനൊക്കെ. അല്ലാതെ അതു പേടിക്കേണ്ട കാര്യമല്ലെന്നല്ല പറയേണ്ടത്..

ചെറുപ്പത്തില്‍ എനിക്ക് വെള്ളം പേടിയായിരുന്നു. അച്ഛനാണെങ്കിൽ നല്ല സ്വിമ്മറും. സ്വമ്മിങ്ങ് എന്നത് ജൻമനാ കിട്ടേണ്ട കഴിവല്ലെന്നും അത് പഠിച്ചെടുക്കേണ്ടതാണെന്നും പഠിപ്പിച്ചത് അച്ഛനാണ്'', പൃഥ്വിരാജ് പറയുന്നു.