>അലംകൃതയുടെ മുഖം മറച്ച് ലൂസിഫർ തൊപ്പി; കയ്യടിച്ച് ആരാധകർ, Prithviraj, Supriya, Alankrita, Lucifer cap, Mohanlal, Manorama Online

അലംകൃതയുടെ മുഖം മറച്ച് ലൂസിഫർ തൊപ്പി; കയ്യടിച്ച് ആരാധകർ

മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ. ലൂസിഫറിന്റെ റിലീസ് ദിവസം അടുത്തെത്തിയ വേളയിൽ സിനിമയുടെ ഓരോ പോസ്റ്ററുകളും, സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഏറെ ആവേശത്തോടെയാണു ആരാധകർ സ്വീകരിക്കുന്നത്.

പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ചിത്രങ്ങൾക്കും ആരാധകരുടെ ഇടയിൽ വലിയ ഡിമാൻറാണ്. #L ❤️❤️❤️ My leading ladies! എന്ന കുറിപ്പോടെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും ലൂസിഫർ തൊപ്പി വച്ചു നിൽക്കുന്ന ഒരു സൂപ്പർ ചിത്രമാണ് പൃഥ്വിരാജ് പുതിയതായി പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ഒരു പുത്തൻ ചിത്രം ലൂസിഫറിനുള്ള വേറിട്ട പ്രൊമോഷനാകുകയാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും എൽ എന്നെഴുതിയ കറുത്തതൊപ്പിയണിഞ്ഞാണു നിൽക്കുന്നത്. ഈ തകർപ്പൻ ചിത്രത്തിൽ സുപ്രിയയുടെ തൊപ്പിയിൽ മോഹൻലാലെന്നും അലംകൃതയുടെ തൊപ്പിയിൽ പൃഥ്വിരാജെന്നും എഴുതിയിട്ടുണ്ട്. ലൂസിഫർ തൊപ്പിയിൽ ഇരുവരുടെയും മുഖം പാതി മറഞ്ഞിരിക്കുകയാണ്.

ഈ തൊപ്പി വാങ്ങാൻ കിട്ടുമോയെന്നാണ് പൃഥ്വിരാജിനോട് ആരാധകരുടെ ചോദ്യം. ഫോട്ടോയ്ക്കു താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. 'അഭിനയം പോലെ അല്ലല്ലോ സംവിധാനം. വീട്ടിൽ നിന്ന് ഇറങ്ങീട്ടു കുറെ നാളായി കാണും. വീട്ടിൽ കയറ്റാൻ സാധ്യത ഇല്ല. തിരിച്ചു കയറാനുള്ള സൈക്കോളജിക്കൽ മൂവ്.' എന്നാണ് ഒരാളുടെ രസകരമായ കമന്റ്

കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. അതിനാൽത്തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.

Summary: Prithviraj, Supriya, Alankrita, Lucifer cap, Mohanlal