‘അല്ലിയുടെ മുന്നിൽ നിസഹായനാകും' വഴക്കിടാൻ പറ്റില്ലല്ലോ; പൃഥ്വി,  Prithviraj, Dahughter, Alamkritha, Mothers post, Kids affection, Kids affection, Manorama Online

‘അല്ലിയുടെ മുന്നിൽ നിസഹായനാകും' വഴക്കിടാൻ പറ്റില്ലല്ലോ; പൃഥ്വി

മലയാളികളുടെ പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോയിൽ അല്ലിയെക്കുറിച്ച് പൃഥ്വി പറഞ്ഞ വിശേഷങ്ങളും ശ്രദ്ധേയമാകുന്നു.

ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്തയാളാണ് താന്‍ എന്നും അച്ഛനായ ശേഷമാണ് അതിൽ മാറ്റം വന്നതെന്നും ക്ഷമയെന്ന ശീലം വന്നത് അതിനു ശേഷമാണെന്നും താരം പറയുന്നു. ജീവിതത്തില്‍ ആര്‍ക്ക് മുന്നിലാണ്, ഭാര്യയുടെ മുന്നിലാണോ അതോ മകളുടെ മുന്നിലാണോ നിസഹായനാകുന്നതെന്ന ചോദ്യത്തിന് സംശയമെന്ത് അത് അലംകൃതയുടെ മുന്നിലാണെന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയോട് വഴക്കെങ്കിലും ഉണ്ടാക്കാം എന്നാല്‍ മകളോട് അത് പറ്റില്ലല്ലോയെന്നും താരം കൂട്ടിച്ചേർത്തു. അത്യാവശ്യത്തിനുള്ള വികൃതിയൊക്കെ മകള്‍ക്കുണ്ടെന്നും അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.

കഴിഞ്ഞിടെയായിരുന്നു അല്ലിയുടെ അഞ്ചാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രവുമായി സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു. കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. അതിനാൽത്തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.