ആലിയുടെ കാത് കുത്താന്‍ വന്നയാളെ ഓടിക്കാൻ ആലോചിച്ചു; പൃഥ്വിരാജ്, Prithviraj, comments, dahughter, Alamkritha birth, video, Viral Post, Manorama Online

ആലിയുടെ കാത് കുത്താന്‍ വന്നയാളെ ഓടിക്കാൻ ആലോചിച്ചു; പൃഥ്വിരാജ്

പൃഥ്വിരാജിനെപ്പോലെ തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തുത്ത ഒരാളാണ് മകൾ അലംകൃത. ആലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മകളുടെ വിശേഷങ്ങൾ വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്. പൃഥ്വിയോടുള്ള ഇഷ്ടം മലയാളികൾക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടുമുണ്ട്. ഭാര്യ സുപ്രിയയും മകൾ അലംകൃതയുമാണ് പൃഥ്വിയുടെ ലോകം. മകളെക്കുറിച്ച് സംസാരിക്കുമ്പോൾ പൊതുവേ താരം വാചാലനാകാറുമുണ്ട്.

ഇപ്പോഴിതാ, ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷനടിച്ച 48 മണിക്കൂറിനെ പറ്റി തുറന്നു പറഞ്ഞിരിക്കുന്നു താരം. മകൾ ആലിയുടെ ജനനസമയത്താണ് താൻ ഏറ്റവും കൂടുതൽ ടെൻഷനടിച്ചതെന്ന് പൃഥ്വി പറയുന്നു. ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

കുറച്ച് കോംപ്ലിക്കേഷന്‍സ് ഉണ്ടായിരുന്നു. ആ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നു പോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും തന്റെ കയ്യില്‍ നില്‍ക്കുന്നതല്ലല്ലോയെന്നായിരുന്നു ആ സമയത്ത് ഓര്‍ത്തത്. മകളുടെ ജനനത്തിന് ശേഷം താന്‍ കുറച്ച് സോഫ്റ്റായിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ആലി കരഞ്ഞാല്‍ ഞാനും കൂടെക്കരയും അവളുടെ കാത് കുത്താന്‍ വന്നയാളിനെ ഓടിച്ചാലോയെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.

ആർക്കും അത്ര പെട്ടെന്നൊന്നും തന്നെ പേടിപ്പിക്കാനാകില്ലെന്നും എന്നാൽ മകളെ തനിക്ക് പേടി ഉണ്ടെന്നും അദ്ദേഹം പറയുന്നു. പെട്ടെന്ന് സങ്കടം വരുന്ന ഒരു പ്രകൃതക്കാരനാണ് താനെന്നും പൃഥ്വി പറഞ്ഞു

മുൻപ് മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോയിൽ അല്ലിയെക്കുറിച്ച് പൃഥ്വി പറഞ്ഞ വിശേഷങ്ങളും ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്തയാളാണ് താന്‍ എന്നും അച്ഛനായ ശേഷമാണ് അതിൽ മാറ്റം വന്നതെന്നും ക്ഷമയെന്ന ശീലം വന്നത് അതിനു ശേഷമാണെന്നും താരം പറയുഞ്ഞിരുന്നു. ജീവിതത്തില്‍ ആര്‍ക്ക് മുന്നിലാണ്, ഭാര്യയുടെ മുന്നിലാണോ അതോ മകളുടെ മുന്നിലാണോ നിസഹായനാകുന്നതെന്ന ചോദ്യത്തിന് സംശയമെന്ത് അത് അലംകൃതയുടെ മുന്നിലാണെന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയോട് വഴക്കെങ്കിലും ഉണ്ടാക്കാം എന്നാല്‍ മകളോട് അത് പറ്റില്ലല്ലോയെന്നും താരം കൂട്ടിച്ചേർത്തു. അത്യാവശ്യത്തിനുള്ള വികൃതിയൊക്കെ മകള്‍ക്കുണ്ടെന്നും അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.