പ്രീതി സിന്റ സിവയെ കുറിച്ച് ധോണിയോട് പറഞ്ഞ ആ രഹസ്യം?, Pretty Zinta, Ziva, Dhoni, Social Media, Viral post, Manorama Online

പ്രീതി സിന്റ സിവയെ കുറിച്ച് ധോണിയോട് പറഞ്ഞ ആ രഹസ്യം?

മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ഒരു തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരുടെ കാര്യത്തിൽ ഇനി അച്ഛനെ കവച്ചു വയ്ക്കുമോ എന്ന സംശയമാണ് എല്ലാവർക്കും. സിവ എന്ത് ചെയ്താലും അതങ്ങ് ഹിറ്റാകുക പതിവാണ്. ഇത്തവണ സിവക്കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത് ഒരു കട്ട ഫാനിനെയാണ്. കക്ഷി ചിലപ്പോൾ സിവക്കുട്ടിയെ തട്ടിക്കൊണ്ടു പോകുക വരെ ചെയ്തേക്കാം. കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റയാണ് കുഞ്ഞു സിവയുടെ ആ കടുത്ത ആരാധിക.

ധോണിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് പ്രീതി സിന്റ തന്നെയാണ് ആ രഹസ്യം പരസ്യമാക്കിയത്. താനും ധോണിയുടെ ഒരു ആരാധികയാണ്, പക്ഷേ ആ ഇഷ്ടം സിവക്കുട്ടിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. താൻ ചിലപ്പോൾ സിവക്കുട്ടിയെ തട്ടിക്കൊണ്ടു പോയേക്കുമെന്നാണ് ധോണിയോട് പറയുന്നത് എന്നാണ് പ്രീതി സിന്റ കുറിച്ചത്. ഈ ഫോട്ടോയ്ക്ക് അടിക്കുറിപ്പിടാനും അവർ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധകരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. ഏതായാലും അച്ഛനെപ്പോലെ തന്നെ സിവയുടേയും ആരാധകർ കൂടിക്കൊണ്ടിരിക്കുകയാണ്.